അജ്മാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി അജ്മാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം തെക്കേടത്ത് ഹിജാസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
അജ്മാൻ ജറഫിലെ ഫ്ളാറ്റിന് താഴെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ അജ്മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.