Gulf

അ​ൽ സു​യൂ​ഫ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു ; ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാപിച്ചു

Published

on

യുഎഇ: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് അൽ സുയൂഫ് ബിച്ച്. അൽ സുയൂഫ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി ബീച്ച് അടക്കുകയാണ് എന്ന് ബോർട്ട് സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്കും. വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല.

പ്രവാസികളും, വിദേശികളും ഉൾപ്പടെ നിരവധി പേരാണ് ഇവിടേക്ക് കാഴ്ചകൾ കാണാൻ വേണ്ടി വരുന്നത്. സൂര്യാസ്തമയ കാഴ്ചകൾ വളരെ മനോഹരമായതിനാൽ നിരവധി പേർ വെെകുന്നേരം ഇങ്ങോട്ട് എത്തും. ബുർജ് അൽ അറബിനും പാം ജുമൈറക്കും ഇടയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

വെെകുന്നേര സമയങ്ങളിൽ ഈ ബീച്ചിൽ എത്തുന്നവരുടെ എണ്ണം കൂടുതൽ ആണ്. വാഹനങ്ങളുടെ നീണ്ട നിര ഇവിടെ കാണാറുണ്ട്. എന്നാൽ ബീച്ച് എന്താണ് അടച്ചത് എന്നത് സംബന്ധിച്ച് ദുബായ് മുൻസിപാലിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിഡൻ ബീച്ച്, ബ്ലാക്ക് പാലസ് ബീച്ച് , സീക്രട്ട് ബീച്ച്, തുടങ്ങിയ പേരിൽ എല്ലാം ഈ ബീച്ച അറിയപ്പെടുന്നുണ്ട്.

ഹിമായ ഇന്റർനാഷനൽ സെന്റർ ഒരുക്കുന്ന ദുബായ് പോലീസ് വിന്റർ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്‌സ്-2023 ആരംഭിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 300 വിദ്യാർഥികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ എമിറേറ്റുകളിൽ നിന്നായി ആണ് കുട്ടികൾ എത്തിയിരിക്കുന്നത്. ഡിസംബർ 22 വരെ നടക്കുന്ന പരിപാടി എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ശെെത്യകാല സ്കൂൾ അവധിക്കാലത്ത് ഇത്തരത്തിലുള്ള വിവിധ പരിപാടികൾ ആണ് നടപ്പിലാക്കുന്നത്. ‌ അഞ്ചു പരിശീലനവേദികളിലായാണ് വിന്റർ പ്രോഗ്രാം പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അസ്മാ ബിൻത് അൽ നുഅ്മാൻ ഗേൾസ് സ്കൂൾ, യങ് റെസ്ക്യൂർ ട്രെയിനിങ് സെന്റർ, ഊദ് അൽ മുതീനയിലെ സായിദ് എജുക്കേഷൻ കോംപ്ലക്സ് ഫോർ ബോയ്സ്, നീന്തൽ പരിശീലനകേന്ദ്രം, ഇക്വസ്ട്രിയൻ ട്രെയിനിങ് സെന്റർ, എന്നിവിടങ്ങളിൽ ആണ് പരിശീലനങ്ങൾ നടക്കുന്നത്. സ്പോർട്സ്, സൈനികപരിശീലനം, മയക്കുമരുന്ന്-സുരക്ഷ അവബോധം തുടങ്ങിയവയുടെ ക്ലാസുകൾ ആണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version