Gulf

Al hada Road: അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി താൽക്കാലികമായി അടച്ചിടും

Published

on

അൽഹദ: അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഞായർ താൽക്കാലികമായി അടച്ചിടും . തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. ഞാറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക. സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണ് അൽഹദ ചുരംറോഡ്.

മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഈ ചുരത്തിന് ഉയരം ഉണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്‍റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്‍റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില. ഈ ചുരം റോഡ് വഴി നിരവധി യാത്രക്കാർ വരുന്നതാണ്. സീസൺ സമയം ആരംഭിച്ചതിനാൽ തായിഫിലേക്ക് ആളുകളുടെ എണ്ണം കൂടും. യാത്രക്കാർക്ക് യാത്ര സുഖമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അൽഹദ ചുരംറോഡ് അറ്റകുറ്റ പണിക്കായി അടച്ചിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version