അജ്മാൻ: കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സന്റെ(26) മൃതദ്ദേഹം ഇന്ന് പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ട് പോയി.
അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരണപെടുകയും മൂന്നു പേർക്ക് പരിക്കുകൾ സംഭവിക്കുകയും ചെയ്തു.മതിയായ സുരക്ഷകൾ ഇല്ലാത്തത് കൊണ്ടാണ് അപകടം നടക്കാൻ കാരണം ആയതെന്നാണ് പോലീസ് പറയുന്നത്.
യുഎഇ യാബ് ലീഗൽ സർവീസ് സി ഇ ഒ യും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശേരി, നിഹാസ് ഹാഷിം കല്ലറ ,അബു ചേറ്റുവ എന്നിവരുടെ ഇടപെടൽ നിയനടപടികൾ വളരെ വേഗം പൂർത്തീകരിക്കാൻ സഹാകമായി.