World

‘പറക്കും ടാക്‌സി പദ്ധതിക്ക് വൻസ്വീകാര്യത’; ബാഴ്‌സല ആഗോള ഉച്ചകോടിയിൽ തിളങ്ങി ദുബൈ ആർ.ടി.എ

Published

on

ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയിൽ തിളങ്ങി ദുബൈ റോഡ്ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബാഴ്സയിൽ നടക്കുന്ന യു.ഐ.ടി.പി ഗ്ലോബൽ പബ്ലിക്ട്രാൻസ്പോർട്ട് ഉച്ചകോടിയിലാണ്ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനവും സുസ്ഥിര ഗതാഗത സംവിധാനവും അവതരിപ്പിച്ചത്. 2025ഓടെപുറത്തിറക്കാനുദ്ദേശിക്കുന്നപറക്കും ടാക്സി പദ്ധതിയാണ്എല്ലാവരെയും ആകർഷിക്കുന്നത്. ലോകത്തിലെ ആദ്യ സംരംഭം കൂടിയാണിത്. പാമിലെ അറ്റ്ലാന്റിസിൽ നിന്ന് വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുന്ന ടാക്സി ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി സഹകരിച്ചാണ് പുറത്തിറക്കുക.

ദുബൈയിലെതാമസ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കുന്ന റോബോട്ട്ഡെലിവറി ബോയ് സിനെയും ബാഴ്സലോണയിൽ കാണാം. തലബാത്തിന്റെ റോബോട്ടാണിത്. ദുബൈ സിലിക്കൺ ഒയാസിസിലെ സെഡർ വില്ലയിൽ ഇതിനകം ഈ റോബോട്ട് പ്രവർത്തന സജ് ജമാണ്. ഓർഡർചെയ്ത് 15 മിനിറ്റിനകം ഭക്ഷണം എത്തിക്കും. കുട്ടികളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും സുരക്ഷിത അകലം പാലിച്ചാണ് യാത്ര. റോബോട്ട് വീടിനടുത്ത് എത്തിയാൽ ഉപഭോക്താക്കൾക്ക് ആപ്പിന്റെ സഹായത്തോടെ റോബോട്ട്സാന്നിധ്യം അറിയാനകും. ആപ്പിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്നർ തുറന്ന് ഭക്ഷണം കൈപ്പറ്റാം.

ദുബൈയിലെപൊതുഗതാഗത സംവിധാനങ്ങളിൽ പണം അടക്കാൻ ഉപയോഗിക്കുന്ന നോൾ ആപ്പും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ഫോൺ ഉപയോക്താക്കൾക്ക്നോൾ ആപ്പ് വഴി മറ്റിടങ്ങളിലും പണം അടക്കാൻ കഴിയും. പൊതുഗതാഗത യാത്രക്കാരെ സഹായിക്കുന്ന ‘ഷായ് ൽ’ സ്മാർട്ട്ആപ്പാണ് മറ്റൊന്ന്. പൊതുഗതാഗതം കാർബൺ രഹിതമാക്കുന്ന ‘സീറോ എമിഷൻ പ്ലാൻ 2050’നെ കുറിച്ചും പ്രദർശനത്തിൽവിവരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version