Business

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

Published

on

ദില്ലി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും.

എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 2023 ഫെബ്രുവരി 1 മുതൽ 30 സെപ്റ്റംബർ വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകമാകുക. കിഴിവുള്ള ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ലഭ്യമാകും

എയർ ഇന്ത്യയുടെ വൺവേ നിരക്ക് 1705 രൂപ മുതൽ ആരംഭിക്കുന്നു. എയർ ഇന്ത്യ സർവീസ് നടത്തുന്ന 49-ലധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ കിഴിവുകൾ ലഭ്യമാകും. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ടൂറായാലും ബിസിനസ് യാത്രയായാലും എയർ ഇന്ത്യയുടെ വിശാലമായ ആഭ്യന്തര നെറ്റ്‌വർക്കിൽ ഈ വൻ കിഴിവുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.

ആഭ്യന്തര നെറ്റ്‌വർക്കിലെ വൺ-വേ കിഴിവുള്ള ചില നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, ദില്ലിയിൽ നിന്നും മുംബൈ വരെ 5075 രൂപയാണ് നിരക്ക്. ചെന്നൈ മുതൽ ദില്ലി വരെ 5895 രൂപയുമാണ്.ബെംഗളൂരു മുതൽ മുംബൈ വരെ 2319 രൂപയാണ് നിരക്ക്. അഹമ്മദാബാദ് മുതൽ ദില്ലി വരെ 1806 രൂപയാണ് നിരക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version