റിയാദ്: സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 11.15ന് റിയാദില്‍ നിന്ന് കേരളത്തിലേക്ക് പോകേണ്ടതായിരുന്നു വിമാനം. മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ കയറിയ ശേഷമാണ് വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്.
മൂന്ന് മണിക്കൂറിന് ശേഷം സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സൗദി സമയം ഇന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനത്തില്‍ നാട്ടിലേക്ക് പോകാമെന്നാണ് ഒടുവില്‍ എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.