ദോഹ: ഖത്തറിലെ കോടതി നടപടികള്‍ ഇനി അതിവേഗം. കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ നടപ്പാക്കിയതോടെ നടപടികള്‍ ഇനി വേഗത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വരും നാളുകളില്‍ അന്വേഷണ സെഷനുകളിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മിനിറ്റ്‌സും മെമ്മോറാണ്ടവും തയ്യാറാക്കുന്നതിനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. കോടതി നടപടികള്‍ വേഗത്തിലാക്കുക മാത്രമല്ല വിവരങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതിക വിദ്യയിലൂടെ സഹായമാകും.