Gulf

എഎഫ്‌സി ഏഷ്യൻ കപ്പ് ; സ്റ്റേഡിയങ്ങൾക്കുള്ളിൽ കർശന പുകവലി നിരോധനം

Published

on

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് 2024ന്റെ വേദികളിൽ ചെറിയ ചില പരിഷ്കാരങ്ങൾ അധികൃതർ നടത്തുന്നു. ഏഷ്യൻ കപ്പിന്റെ മത്സര വേദികൾ പുകയിലരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് സംഘാടകർ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്. കായിക ടൂർണമെന്റുകൾ ആണ് നടക്കുന്നത്. ആരോഗ്യകരമായ പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് പൊതുജനാരോഗ്യ മന്ത്രാലയവും, പ്രാദേശിക സംഘാടക കമ്മിറ്റിയും ടൂർണമെന്റ് വേദികൾ പുകയില രഹിതമാക്കാൻ വേണ്ടിയുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

സ്റ്റേഡിയത്തിന്റെ അകത്ത് പുക വലിക്കാൻ അനുവദിക്കില്ല. അതിന് വേണ്ടി പുറത്ത് സംവിധാനം ഒരുക്കും. എല്ലാ ആരാധകർക്കും ടൂർണമെന്റ് കാണാനുള്ള അവസരം ഒരുക്കും. ടൂർണമെന്റ് അസ്വദിച്ച് കാണാനുള്ള അവസരത്തിന്റെ ഭാഗമായാണ് പുകവലി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്റ്റെയ്‌നബിലിറ്റി കമ്യൂണിക്കേഷൻ ആൻഡ് സ്റ്റേക്ക്‌ഹോൾഡർ മാനേജർ ജാസിം അൽ ജെയ്ദ ഇക്കാര്യം വ്യക്തമാക്കി.

കളി നടക്കുമ്പോൾ സ്റ്റേഡിയത്തിന്റെ അകത്ത് ഇരുന്ന് ആരാധകർ പുകവലിക്കുന്നത് നിരീക്ഷിക്കും. മത്സരങ്ങൾക്കിടയിൽ ആരാധകർ സ്‌റ്റേഡിയങ്ങളുടെ അകത്ത് ആരെങ്കിലും പുകവലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ ആയിരിക്കും ഇക്കാര്യം നിരീക്ഷിക്കുന്നത്. പുക വലിക്കുന്നതിനുള്ള അപകടങ്ങൾ കാണിച്ചു കൊണ്ടുള്ള ബോർഡുകൾ വേദികളിൽ സ്ഥാപിക്കും.

എഎഫ്‌സി ഏഷ്യൻ കപ്പ് 2024 നടക്കുന്നതിന് വേണ്ടി രാജ്യത്ത് 9 സ്റ്റേഡിയങ്ങളാണ് ഉള്ളത്. 51 മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ആസ്വാദകർ ഇവിടേക്ക് കളി കാണാൻ വേണ്ടിയെത്തും. ഇതു മൂന്നാം തവണയാണ് ഖത്തർ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മികച്ച സൗകര്യങ്ങൾ ആണ് കളിക്കാർക്ക് വേണ്ടി ഖത്തർ ഇവിടെ ഒരുക്കുന്നത്. സുസ്ഥിര– പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാൽ തന്നെയാണ് ഇത്രയും പ്രാവശ്യം ആതിഥേയത്വം വഹിക്കാൻ ഖത്തറിന് സാധിച്ചത്. പരിസ്ഥിതി സൗഹൃദ നടപടികളാണ് ഇതിന്റെ ഭാഗമായി ഖത്തർ തീരുമാനിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത്. 2022 ൽ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും സ്റ്റേഡിയങ്ങളിൽ പുകവലിക്കാൻ പാടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version