Kerala

കരൾ രോഗം; നടൻ ബാല ഗുരുതരാവസ്ഥയിൽ

Published

on

കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാൻ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version