Kerala

ന​ട​ൻ ബാ​ബുരാ​ജ് അ​റ​സ്റ്റിൽ

Published

on

വ​ഞ്ച​നാ കേ​സി​ൽ ന​ട​ൻ ബാ​ബു രാ​ജിനെ അ​റ​സ്റ്റ് ചെയ്തു. റ​വ​ന്യൂ ന​ട​പ​ടി നേ​രി​ടു​ന്ന അ​ടി​മാ​ലി ക​ല്ലാ​റി​ലെ റി​സോ​ർ​ട്ട് പാ​ട്ട​ത്തി​നു ന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേസിലാ​ണ് ന​ട​പ​ടി.

ഹൈ​ക്കോ​ട​തി​ നി​ർ​ദേ​ശ​പ്ര​കാ​രം ബാബുരാജ് പൊലീസ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.
കേ​സി​ൽ ഹൈ​ക്കോ​ട​തി ബാബുരാജിന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ന​വി​ര​ട്ടി ക​മ്പി ലൈ​നി​ൽ ബാ​ബു​രാ​ജി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ട് റവന്യൂ നടപടി മറച്ചുവച്ച് പാ​ട്ട​ത്തി​ന് ന​ൽ​കി​യെന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശിയുടെ പരാതിയിലാണ് നടപടി. 40 ലക്ഷം രൂപയ്ക്കാണ് ബാബു രാജ് റിസോര്ട്ട് പാട്ടത്തിനു നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version