റിയാദ്: നിയമ വിരുദ്ധമായി വന്ധ്യത ചികിത്സ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരും. അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയുമാണ് നിയമ ലംഘകരെ കാത്തിരിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് നാടുകടത്തല്‍ ഉള്‍പ്പെടെയുളള നടപടിയും നേരിടേണ്ടി വരും.