ജുബൈൽ: ജോലിക്കിടയിലുണ്ടായ അപകടത്തിൽ സൗദിയിൽ മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശി സഖിലേഷ് മരിക്കുന്നത്. 41 വയസായിരുന്നു. ഇദ്ദേഹം കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് നേതൃത്വം നൽകുന്നത് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ ആണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിതാവ്: സഹദേവൻ. മാതാവ്: വിത്സന. ഭാര്യ: സുമില.