‘വാഹനയാത്രക്കാർ ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിക്കുന്നതായും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തി. സംഭവത്തെ തുടർന്ന് 496 വാഹനങ്ങൾക്ക് പിഴകൾ ചുമത്തുകയും കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പടെ 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 81 കാറുകളും 40 മോട്ടോർസൈക്കിളുകളുമാണ് പിടിച്ചെടുത്തത്. കാരണം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്’, ദുബായ് പൊലീസ് പറഞ്ഞത്.
അശ്രദ്ധമായി വാഹനമോടിക്കുന്നവരോട് ദുബായ് പൊലീസിൻ്റെ സീറോ ടോളറൻസ് നയത്തെക്കുറിച്ച് മേജർ ജനറൽ അൽ മസ്റൂയി വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനായും പിഴയായി 50,000 ദിർഹം കെട്ടിവെക്കണമെന്നും അൽ മസ്റൂയി അറിയിച്ചിരുന്നു.