Gulf

വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ

Published

on

അബുദബി: വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദബി പൊലീസ്. നിയമ വിരുദ്ധമായ ഓവര്‍ടേക്കിംഗും മുന്നറിയിപ്പില്ലാതെ മറ്റ് റോഡുകളിലേക്ക് കടക്കുന്നതും ഒഴിവാക്കണമന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഓവര്‍ടേക്കിംഗ് മൂലം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ലൈന്‍ മാറിയുള്ള ഡ്രൈവിംഗും ഓവര്‍ടേക്കിംഗും ഓഴിവാക്കണം. മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മുന്‍ വശം കൃത്യമായി കാണാന്‍ കഴിയുന്നു എന്ന് ഉറപ്പാക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി. അബുദബിയിലെ പ്രധാന റോഡില്‍ ഒരു ട്രക്ക് പെട്ടെന്ന് ലൈന്‍ മാറിയതുമൂണ്ടായ അപകടത്തിന്റെ വീഡിയോയും പോലീസ് പങ്കുവച്ചു. ഇടതു വശത്തുകൂടി വന്ന മറ്റൊരു വാഹനത്തെ ശ്രദ്ധിക്കാതെ ട്രക്ക് ലൈന്‍ മാറിയതുമൂലം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

അശ്രദ്ധമായ ഡ്രൈവിംഗ് ജീവന്‍ അപകടത്തിലാക്കുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. വാഹനം ഓടിക്കുമ്പോള്‍ ശരിയായ പാതയിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് എപ്പോഴും ഉറപ്പാക്കണം. പെട്ടെന്നുള്ള ലൈന്‍ മാറ്റം ഗുരുതരമായ കുറ്റമാണ്. ഇത്തരം നിയമ ലംഘനം നടത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version