യുഎഇ: യുഎഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍നെയാദിയെ വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ. അല്‍ഐനിലെ ഉമ്മു ഖാഫയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ അദ്ദേഹം ആറ് മാസത്തിന് ശേഷം ആണ് ഭൂമിയിൽ തിരിച്ചെത്തിയത്.
വീട്ടിലെത്തിയാണ് അല്‍നെയാദിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ ആദരിച്ചത്. നിയാദിയുടെ നേട്ടം യുഎഇ നേതൃത്വത്തിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും അഭിമാനനിമിഷമായി മാറിയെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ പ്രതികരിച്ചു. ദൗത്യം ആലോചിച്ചതിനും വിജയം ഉറപ്പാക്കിയതിനും മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശകേന്ദ്രം നടത്തിയ പ്രയത്‌നത്തെയും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ദൗത്യം കഴിഞ്ഞ് ജന്മ നാട്ടിൽ എത്തിയ നിയാദിക്ക് ഊഷ്മള വരവേൽപാണ് അല്‍ഐനില്‍ നൽകിയത്. തിങ്കളാഴ്ച അബുദാബിയില്‍ എത്തിയ അൽ നിയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെ്ഖയ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമും ചേര്‍ന്നാണ് സ്വീകരിച്ചത്. സെപ്തംബര്‍ നാലിന് ബഹിരാകാശത്ത് നിന്നും അല്‍നെയാദി ഭൂമിയിൽ മടങ്ങിയെത്തിയത്. അല്‍നെയാദി ഫ്‌ലോറിഡയിലും ടെക്‌സാസിലും വിശ്രമിക്കുകയും വൈദ്യപരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാവുകയും ചെയ്തിരുന്നു.
‘സുല്‍ത്താന്‍ ഹോം കമിങ്’ എന്ന സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. തന്റെ യാത്രയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. എങ്ങനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ആദ്യം ചെയ്യാന്‍ ഇഷ്ടം നല്ലൊരു ഉറക്കമാണെന്ന് മറുപടിയാണ് അല്‍നെയാദി നൽകിയത്.