ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തമായ ആലമുല്‍ അസീര്‍ (ജ്യൂസ് വേള്‍ഡ്) എന്ന വാണിജ്യ സ്ഥാപനത്തിന്റെ ജിദ്ദ മാനേജര്‍ പി ഇ അബ്ദുല്‍ നിസാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ വച്ചായിരുന്നു മരണം.
ജിദ്ദയിലെ ജ്യൂസ് വേള്‍ഡ്, മന്തി വേള്‍ഡ് സ്ഥാപനങ്ങളുടെ മാനേജറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മലപ്പുറം അബ്ദുര്‍റഹ്‌മാന്‍ നഗറിലെ കുന്നുംപുറം സ്വദേശിയാണ്. പാലമഠത്തില്‍ എരണിപ്പുറം ചേക്കുട്ടി ഹാജിയാണ് പിതാവ്. ജിദ്ദ കോര്‍ണീഷിലെ സമീര്‍ അബ്ബാസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ജിദ്ദയിലെ മത, സാമൂഹിക, റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു നിസാര്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നു.