ദുബായ്: യുഎഇയിൽ സന്ദർശന വിസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. രണ്ടു മാസത്തെ വിസിറ്റ് വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു. യുഎയിൽ താമസിക്കുന്ന സ്ഥലത്താണ് കുഴഞ്ഞു വീണ് മരിച്ചത്.
ജോലി ആവശ്യത്തിനായാണ് അവർ എത്തിയത്. ജോലി അന്വേഷിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. ഇതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. കുഴഞ്ഞു വീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം പിന്നീട്. അവിവാഹിതനാണ്. മാതാവ് : ജമീല. ആവശ്യമായ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.