Gulf

കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട് വിസ്മയ ന​ഗരം; ജിദ്ദയിൽ പുതിയ ന​ഗരം ‘മറാഫി’ വരുന്നു

Published

on

കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട് വിസ്മയ ന​ഗരം; ജിദ്ദയിൽ പുതിയ ന​ഗരം 'മറാഫി' വരുന്നു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട പുതിയ ന​ഗരം വരുന്നു. മറാഫി എന്നാണ് പുതിയ ന​ഗരത്തിന് പേരിട്ടിരിക്കുന്നത്. ന​ഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് നിർമാണം. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിൽ ജിദ്ദയുടെ വടക്ക് ഭാ​ഗത്തായാണ് ന​ഗരം നിർമിക്കുന്നത്.

വാട്ടർ ടാക്സികൾ, ബസ് സർവീസുകൾ, മെട്രോ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം എന്നിവയുമായി ‘മറാഫി’ നഗരത്തെ ബന്ധിപ്പിക്കും. 1,30,000-ത്തിലേറെ ആളുകളെ ഉൾക്കൊളളാൻ ന​ഗരത്തിന് സാധിക്കും. ന​ഗരത്തെ ചുറ്റി 11 കിലോമീറ്ററോളം ദൈർഘ്യമുള്ള കൃത്രിമക്കനാലും നിർമിക്കും. സൗദിയിലെ ആദ്യത്തെ കൃത്രിമക്കനാലായിരിക്കും മറാഫിക്ക് ചുറ്റും നിർമിക്കാൻ പോവുന്നത്.

ഷിക്കാഗോ, സ്റ്റോക്ക്ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്കു തുല്യമായ രീതിയിലാ കൃത്രിമക്കനാലിന്റെ നിർമാണം. രണ്ടുവശത്ത് വീടുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് കനാൽ പണിയുക. സൗദിയുടെ ജീവിതനിലവാരം ഉയർത്തുക, ജിദ്ദയുടെ ആ​ഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പുതിയ ന​ഗരത്തിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version