അബുദാബി: ഭൂഗർഭപാതയിൽ ലൈറ്റ് ഘടിപ്പിക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസാണ് മരിച്ചത്. 25 വയസായിരുന്നു. ഭൂഗർഭ പാതയിൽ ലൈറ്റ് ഘടിപ്പിക്കുകയായിരുന്നു ടിറ്റു. ജോലി ചെയ്യുന്നതിനിടയിൽ റോഡിലൂടെ പോകുകയായിരുന്ന ഒരു വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ടിറ്റു മരിച്ചു എന്നാണ് റിപ്പോർട്ട്.
അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ചാണ് അപകടം നടന്നത്. തത്‍വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. പിതാവ്: തോമസ്, മാതാവ്: മേരി, സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്, സംസ്കരം പിന്നീട്.