Gulf

നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ; വ്യ​ക്തി​ക​ൾ​ക്കും കോ​ർ​​പ​റേ​റ്റു​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്രീ​മി​യം കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി ആ​ർ​ടിഎ, അറിയേണ്ടതെല്ലാം

Published

on

യുഎഇ: വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പ്രീമിയം കാർഡ് പുറത്തിറക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിരവധി ആനുകൂല്യങ്ങൾ ആണ് പ്രീമിയം കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുക. അർഹരായ ഉപയോക്താക്കൾക്ക് കാർഡുകൾ അയച്ചു നൽകും. ഇവരുടെ ഫോണിലേക്ക് കാർഡ് ലിങ്ക് അയച്ചുനൽകുകയാണ് ആർടിഎ ചെയ്യുന്നത്. ഈ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർ ആർടിഎയുടെ സേവന ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാൻ സാധിക്കും. 40,000 ഉപഭോക്താക്കൾക്ക് ഈ കാർഡ് ലഭിച്ചിട്ടുണ്ട്. കൂടുതൽ കാർഡുകൾ ഉടൻ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റൽ കാർഡ് കെെവശം ലഭിച്ചവർ ആർടിഎ സർവിസ് കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഡിജിറ്റൽ കാർഡ് കാണിച്ചാൽ മതിയാകും.

വിവിധ ആനുകൂല്യങ്ങൾ ആണ് ഇവർക്ക് ലഭിക്കുന്നത്. കൂടുതൽ പേർക്ക് കാർഡുകൾ വിതരണം ചെയ്യുന്നതിലൂടെ ഡിജിറ്റൽവത്കരണം കൂടുതൽ ശക്തമാകും. അതിന് വേണ്ടിയുള്ള ആസൂത്രണ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. ആർടിഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഡ് കെെവശം ഉള്ളവർക്ക് ആർടിഎ ഔട്ട്‍ലറ്റുകളിൽ ഫാസ്റ്റ് ട്രാക്ക് സർവിസ് ലഭിക്കും. കൂടാതെ കോൾ സെന്‍ററുകളിൽ അന്വേഷണങ്ങൾക്ക് അതിവേഗത്തിൽ മറുപടി ലഭിക്കുകയും ചെയ്യും. പ്രത്യേക വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങളും എല്ലാം ഈ കാർഡ് കെെവശം ഉള്ളവർക്ക് വേഗത്തിൽ ലഭിക്കും.

കൂടാതെ ആർടിഎ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്ക് ക്ഷണം ലഭിക്കും. പ്രീമിയം കാർഡുള്ളവർക്ക് ഇത്തരത്തിലുള്ള പരിപാടിയിലേക്ക് എല്ലാം ക്ഷണം ലഭിക്കും. ആർടിഎയുടെ സർവേകളിലും പരിപാടികളിലും എല്ലാം പ്രീമിയ കാർഡുള്ളവർക്ക് ക്ഷണം ഉണ്ടായിരിക്കും. ആർടിഎ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം കാർഡ് കെെവശം ഉള്ളവർക്ക് ഉണ്ടായിരിക്കും.

ഉപഭോക്താക്കളുടെ ആർടിഎ സേവനങ്ങളുടെ ഉപയോഗവും മറ്റു രീതികളും പരിഗണിച്ചാണ് സംവിധാനം ഏർപ്പെടുത്തിയത്. ആർടിഎ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഉപയോക്താക്കളുടെ സന്തോഷം വർധിപ്പിക്കാൻ ഇത്തരത്തിലുള്ള പദ്ധതികളിലൂടെ സാധിക്കും. കൂടുതൽ സൗകര്യങ്ങളുമായി ആർടിഎ എത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും. ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ വലിയ പദ്ധതികൾ ആണ് ദുബായ് ഓരോ ദിവസവും കൊണ്ടു വരുന്നത്. ‌‌

കഴിഞ്ഞ 15 വർഷം റോഡ്-ഗതാഗത മേഖലയിൽ ദുബായ് ചെലവഴിച്ചത് 145 ബില്യൺ ദിർഹം ആണെന്ന് റോഡ് ഗതാഗത അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ തയാർ മോസ്കോ അർബൺ ഫോറത്തിൽ സംസാരിക്കവേ വ്യക്തമാക്കി. വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് നടപ്പിലാക്കാൻ ഉദ്യേശിക്കുന്നത്. മെട്രോ, ട്രാം, കൂടുതൽ ബസുകൾ എന്നിവയെല്ലാം ആണ് ഇതിൽ ഉൾപ്പെടുന്നത്. 1200പുതിയ ബസുകൾ, 463കിലോമീറ്റർ സൈക്കിൾ ട്രാക്കുകൾ എന്നിവയാണ് ഇനി നടപ്പിലാക്കാൻ ലക്ഷ്യം വെക്കുന്നത്. ഒരോ അഞ്ച് വർഷത്തിലേക്ക് വേണ്ടിയുള്ള പദ്ധതികൾ ആണ് തയ്യാറാക്കുക. അത് നടപ്പിലാക്കിയ ശേഷം അടുത്ത ഘട്ടം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version