റിയാദ്: ഉംറക്കെത്തിയ തമിഴ്നാട് സ്വദേശി നിര്യാതനായി. തമിഴ്നാട് തിരുവണ്ണാമലൈ പെരുമാൾ നഗർ മൊഹിയുദ്ദീൻ (76) ആണ് മരിച്ചത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. തുടർന്ന് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഖബറടക്കുന്നതിനായുള്ള നടപടി ക്രമങ്ങളുമായി ഖുലൈസ് കെഎംസിസി നേതൃത്വം രംഗത്തുണ്ട്.