മസ്കറ്റ്: പ്രവാസി മലയാളി ഒമാനിലെ മസ്കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോടന്‍ ദാവൂദ് (40) ആണ് മരിച്ചത്. നിസ്വായിലെ കെഎംസിസി പ്രവര്‍ത്തകനായ ഇദ്ദേഹം നാല് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കൊല്ലക്കോടന്‍ മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. റുബീനയാണ് ഭാര്യ. മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ.