Gulf

സൗദിയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി

Published

on

ജിദ്ദ: സൗദിയിൽ മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്‌റഫ് (48) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു അഷ്റഫ്.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 23 വർഷമായി ബൂപ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിംസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അഷ്റഫിൻ്റെ കുടുംബവും ജി​ദ്ദയിലുണ്ട്. പിതാവ്: കുഞ്ഞാലി ഹാജി. മാതാവ്: ബിയ്യാത്തു, ഭാര്യ: ഷഫീന, മക്കൾ: മിൻഹ (ബിഡിഎസ് വിദ്യാർഥിനി), മുക് രിസ്, മിഫ്സൽ, സൈനബ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version