റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശ്രീ കുമാർ. വെള്ളിയാഴ്ച തമാസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊണ്ടുപോകുന്നതിനായി അൽ ഗരാവി ഗ്രൂപ്പിലെ സഹപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരും രംഗത്തുണ്ട്. ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകൾ ശ്രദ്ധ വിദേശത്ത് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു.