ദുബായ്: സന്ദര്‍ശന വിസയില്‍ പത്തുദിവസം മുമ്പ് ദുബായിലെത്തിയ അഴൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ശ്രീനിധി വീട്ടില്‍ ശ്രീകുമാര്‍ ആണ് മരിച്ചത്.
ജോലി ആവശ്യാര്‍ത്ഥമാണ് ദുബായിലെത്തിയത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനാപകടം.
ശ്രീനിധി വീട്ടില്‍ സദാശിവന്-വള്ളിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീന. ജ്യോതിസ്, ഗാഥ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.