ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്.
ജോലിക്കിടെ ജിദ്ദ ഹറാസാത്തില്‍ വച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃതദേഹം ജാമിഅയിലെ അന്‍തലൂസിയ ആശുപത്രിയിലാണുള്ളത്.