ഷാര്‍ജ: ഷാർജയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് കഴിഞ്ഞ ദിവസം ഖാസിമിയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ഖാസിമിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. വിനോദ്കുമാര്‍ സുബ്രഹ്‌മണ്യന്‍പിള്ള – ബിന്ദു ദമ്പതികളുടെ മകനായ ആരോമല്‍ ഷാര്‍ജയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്.
മൃതദേഹം ഇപ്പോൾ ഷാർജ പോലീസ് മോർച്ചറിയിൽ ആണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയുടെ പി ആ ഒ നിഹാസ് ഹാഷിം കല്ലറ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി ബന്ധുമിത്രാദികൾ അറിയിച്ചു.