ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപ്രതിയില്‍ വച്ചാണ് അന്ത്യം സഭവിച്ചത്.
തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് പെണ്‍ മക്കളുമുണ്ട്. ഹമദ് ആശുപ്രതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ വിങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റസീനയാണ് ഭാര്യ. മക്കള്‍: ഫാത്തിമ റജ (മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനി), നജ ഫാത്തിമ (കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി), ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സിഎച്ച് സ്‌കൂള്‍ മൂന്നാം ക്ലാസ്). സഹോദരിമാര്‍: സറീന, റഹീന, റസ്ല. ജാമാതാക്കള്‍: മുജീബ് കുനിയില്‍, നാസര്‍ ചേന്ദമംഗല്ലൂര്‍, നാസര്‍ തേക്കുംകുറ്റി.