Gulf

പനി ബാധിച്ച് ചികിത്സിലായിരുന്ന മലയാളി സൗദിയിൽ നിര്യാതനായി

Published

on

റിയാദ്: റിയാദിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ് മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കമ്പനിയും സാമൂഹിക പ്രവർത്തകരും രം​ഗത്തുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി റിയാദിലാണ് സജീവ്. റിയാദിലെ ന്യൂ സാഇയ്യയിൽ ​ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയായിരുന്നു സജീവ് രാജപ്പൻ. ഭാര്യ: ബിന്ദു, മക്കൾ: സൂരജ്, ആവണി.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version