മനാമ: സൗദിയിൽ നിന്നും ബഹ്റെെൻ സന്ദർശിക്കാൻ വേണ്ടിയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുവായൂർ സ്വദേശി പുവ്വത്തിക്കൽ കൃഷ്ണൻ ആണ് മരിച്ചത്. 54 വയസായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ബഹ്റെെനിലേക്ക് പോയത്.
സൽമാനിയ മെഡിക്കൽ കോളജിലാണ് മൃതദേഹം ഉള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. വീട്ടുവളപ്പിൽ സംസ്കാരം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിതാവ്:വേലുക്കുട്ടി മാതാവ്: കുഞ്ഞിപ്പെണ്ണ്. ഭാര്യ ഗീത. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകൃപ, അതുല്യ.