ബഹ്റിൻ: ബഹ്റിനില്‍ മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി വേലായുധന്‍ ജയനെ ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ ഹാജിയത്തില്‍ ചെറുകിട പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുളള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)