ദോഹ: ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകള്‍ ഏഴര വയസുകാരി ജന്ന ജമീലയാണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഖത്തറിലെ പൊഡാര്‍ പേള്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുന്നതായി ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.