അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ മലയാളി നിര്യാതനായി. കൊല്ലം പുനലൂർ സ്വദേശി മുസവരിക്കുന്ന് വർഗീസ് മകൻ സജിയാണ് (46) ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മാനിലെ തുമ്പൈ ആസുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ദുബൈ ആസ്ഥാനമാക്കി വാട്ടർ പ്രൂഫിംഗ് കമ്പനി നടത്തി വരികയായിരുന്നു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.