നിരവധി കഥാപാത്രങ്ങളിലൂടെ നടനായും സഹനടനായും വില്ലനായും പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് ബിജു മേനോൻ. ‘റാംജി റാവു സ്പീക്കിംഗി’ലൂടെ തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ തുടരുന്ന ‘ഗരുഡ’നിൽ വരെ എത്തിനിൽക്കുകയാണ് ബിജു മേനോന്റെ അഭിനയ ജീവിതം. എന്നിരുന്നാലും ഒരുപാട് സിനിമകൾ ചെയ്യുന്നതിലല്ല സംതൃപ്തിയുള്ള കഥാപാത്രം ചെയ്യുന്നതിലാണ് കാര്യമെന്നാണ് ബിജു മേനോന്റെ അഭിപ്രായം.
ഏതെങ്കിലും രീതിയിൽ പുതുമ നൽകുന്ന കഥാപാത്രങ്ങൾക്കൊപ്പം സഹകരിക്കാനാണ് താത്പര്യം. എന്തു ചെയ്യുന്നു എന്നു മാത്രമല്ല, എന്ത് ചെയ്യാനുണ്ട് എന്നതും പ്രസക്തമാണെന്നും ബിജു മേനോൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്. തന്റെ പുതിയ ചിത്രം ഗരുഡനെ കുറിച്ചും സുരേഷ് ഗോപിയുമായുള്ള അഭിനയ മുഹൂർത്തങ്ങളെ കുറിച്ചും ബിജു മോനോൻ സംസാരിച്ചു.