ദുബൈ: യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യന്‍ സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശിക്കും. യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ മേല്‍നോട്ടത്തിലാണ് സംഘം യാത്രയാകുന്നത്. യു.എ.ഇയിലെ സംരംഭ കൂട്ടായ്മയായ ഇന്‍റര്‍ നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന്‍ (ഐ.പി.എ) യിലെ അന്‍പതോളം മലയാളി അംഗങ്ങളാണ് യാത്രാ സംഘത്തിലുള്ളത്. സെപ്റ്റംബര്‍ പത്തിന് ദുബയില്‍ നിന്നും പുറപ്പെടുന്ന സംഘം പതിനാറിനാണ് തിരിച്ചെത്തുക. യോറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, സ്കോട്ട്‌ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം യാത്രയുടെ ഭാഗമായി ബ്രിട്ടീഷ് പാര്‍ലിമെന്റ് കൂടി സന്ദര്‍ശിക്കും. യു.എ.ഇയില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു സംഘം യൂറോപ്പിലേക്ക് യാത്ര തിരിക്കുന്നത്. ഈ യാത്രാ സംഘത്തിന് വേണ്ട വിസയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത് യു.എ.ഇയിലെ ട്രാവല്‍സ് രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍സാണ്.പ്രവാസി മലയാളികളുടെ സംഘം പ്രധാനപ്പെട്ട സ്ഥലങ്ങളോടൊപ്പം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. പ്രവാസി സമൂഹത്തിന് വിത്യസ്ത യാത്രാ അനുഭവങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം വിസ തട്ടിപ്പ് അടക്കമുള്ള സംഗതികളില്‍ നിന്ന് പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന എക്സ്പാറ്റ് ഗൈഡ് സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നും ഇത്തരം പുതുമയാര്‍ന്ന യാത്രകള്‍ സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും അഫി അഹമ്മദ് വ്യക്തമാക്കി.