അജ്മാൻ: അജ്മാനില്‍ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാറ്റി താമസിച്ചവർ തിരികെ വീടുകളിലെത്തി. 207 പേരെയാണ് തീപിടിത്തത്തെ തുടർന്ന് താൽകാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും കെട്ടിടത്തിലേക്ക് തിരികെയെത്തിയതായാണ് വിവരം. ഈ കെട്ടിടത്തില്‍ മലയാളികളടക്കമുള്ള നിരവധി പേര് താമസിക്കുന്നുണ്ട്.