Connect with us

Gulf

യു എ ഇ;നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരാം

Published

on

യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത, യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) യാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, 30, 60, 90 ദിവസ കാലാവധിയുള്ള വിസയിൽ കൊണ്ടുവരാനാണ് അനുമതിയെന്നും അധികൃതർ വ്യക്തമാക്കി. തുല്യകാലയളവിലേക്ക് പുതുക്കാനും സാധിക്കും. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. എന്നാൽ വിസ കാലാവധിക്ക് ശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം, വിസ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തിരഞ്ഞെടുക്കണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓർ ഫ്രണ്ട് എന്ന ഓപ്ഷനിൽ ആവശ്യമുള്ള കാലാവധി തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ അപ്പോൾ തന്നെ ഡിജിറ്റലായി വിസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റാതെ നൽകിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വീസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വീസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായിലെ മികച്ച സർക്കാർ സ്ഥാപനങ്ങളുടെ പട്ടിക ഷെയ്ഖ് ഹംദാൻ പുറത്തുവിട്ടു

Published

on

By

ദുബായിലെ മികച്ച സർക്കാർ സ്ഥാപനങ്ങളുടെ പട്ടിക യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തുവിട്ടു. മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്‍റ് ടീം 96.7 ശതമാനം ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സന്തോഷ സൂചികകളിൽ ഒന്നാം സ്ഥാനത്തെത്തി. 96.2 ശതമാനം റേറ്റിംഗുമായി ഔഖാഫ് ദുബായ് രണ്ടാം സ്ഥാനത്തും 95.3 ശതമാനം റേറ്റിംഗുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎ) മൂന്നാം സ്ഥാനത്തും എത്തി.ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ ശരാശരി ഉപഭോക്തൃ സന്തോഷ റേറ്റിംഗ് 90 ശതമാനമോ അതിൽ കൂടുതലോ ആണ്. 2024ലെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും മിസ്റ്ററി ഷോപ്പർ ഹാപ്പിനസ് പഠനത്തിന്‍റെയും ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പട്ടിക പ്രഖ്യാപിച്ചത്.

ഇത് പ്രകാരം ഉപയോക്താക്കളുടെ ശരാശരി സന്തോഷ സൂചിക 93.8 ശതമാനമാണ്. ദുബായ് സർക്കാർ ജീവനക്കാരുടെ ശരാശരി സന്തോഷ സൂചിക 86.7 ശതമാനവും ശരാശരി ഡെയ്‌ലി മിസ്റ്ററി ഷോപ്പർ സന്തോഷ സൂചിക 95.8 ശതമാനവുമാണ്.

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സന്തോഷവും സംതൃപ്തിയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു സംവിധാനം ഉടനടി രൂപകല്പന ചെയ്ത് നടപ്പിലാക്കാൻ ദുബായ് സർക്കാർ എക്സലൻസ് പ്രോഗ്രാം ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദുബായ് കിരീടാവകാശി പറഞ്ഞു.

Continue Reading

Gulf

മൂപ്പൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ്:ജെനൂബ് ഫിറ്റ്നസ് ജേതാക്കളായി

Published

on

By

രണ്ടാമത് മൂപ്പൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജെനൂബ് ഫിറ്റ്നസ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഐ പി എ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് സോഷ്യൽ മീഡിയ കൂട്ടായ്മയായ ജെനൂബ് ഫിറ്റ്നസ് ജേതാക്കളായത്

മലയാളി വ്യവസായി സലിം മൂപ്പന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ആറു ടീമുകളാണ് ലീഗടിസ്ഥാനത്തിൽ മത്സരിച്ചത്.ഷാർജ റഹ്മാനിയ ഡിസിഎസ് അരീനയിൽ വെച്ച് നടന്ന ടൂർണമെന്റിൽ മുൻ യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റിസ് വാൻ കളിക്കാരെ പരിചയപ്പെട്ടു.
ഷംസുദ്ദീൻ നെല്ലറ, ത്വൽഹത്ത് ഫോറം ഗ്രുപ്പ്, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ അനുഗമിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഐ.പി.എയിലെ ജുനൈദ് ഷംസുവിനേയും, മികച്ച ബാറ്റ്സ്മാനായി ജെനൂബിലെ അനിൽ പാലക്കാടിനെയും മികച്ച ബോളറായി അബു മോൻസിനേയും തിരഞ്ഞെടുത്തു. മത്സര വിജയികൾക്കുള്ള ട്രോഫികൾ സലിം മുപ്പൻ സമ്മാനിച്ചു. ഷാജഹാൻ ഗൾഫ് ബ്രദേർസ്, ഉത്തൈഫ് ബിസ്മി, ഉബൈദ് അബോൺ, ഷഫീൽ കണ്ണൂർ, സഹീർ വിളയിൽ, സവാദ്, നിസാർ, ഹക്കിം വാഴക്കാലയിൽ, മുനീർ അൽ വഫ, സത്താർ റിയൽബേ, ബഷീർ ബെല്ലോ, അഷ്റഫ് അൽബുർജ്, ബഷീർ തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു

Continue Reading

Gulf

യു എ ഇ : എഐ മുഖേന റാൻസംവെയർ ആക്രമണങ്ങൾ തടഞ്ഞ് സൈബർ സെക്യൂരിറ്റി കൗൺസിൽ

Published

on

By

പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള ക്ഷുദ്രകരമായ റാൻസംവെയർ ആക്രമണങ്ങളെ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ഡാറ്റ ലംഘിക്കുന്നതിനും ഡിജിറ്റൽ സിസ്റ്റങ്ങൾ ലോക്ക് ചെയ്യുന്നതിനുമാണ് ആക്രമണങ്ങൾ നടത്തിയത്.

ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അടിയന്തര സൈബർ സുരക്ഷാ സംവിധാനങ്ങൾ പ്രതിദിനം ഏകദേശം 200,000 സൈബർ ആക്രമണങ്ങൾ കണ്ടെത്തി മുൻകൂട്ടി പ്രതിരോധിച്ചുവെന്നും കൗൺസിൽ വ്യക്തമാക്കി. കൂടാതെ, വിപുലമായ സംരക്ഷണ ചട്ടക്കൂടുകളിലൂടെയും സൈബർ സുരക്ഷാ നയങ്ങളിലൂടെയും ഹാക്കർമാരെയും സൈബർ ആക്രമണങ്ങളുടെ ഉത്ഭവത്തെയും തിരിച്ചറിയാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

ഡീപ്ഫേക്ക് സാങ്കേതിക വിദ്യകൾ, സോഷ്യൽ എൻജിനീയറിങ്, റാൻസംവെയർ പോലുള്ള മാൽവെയർ എന്നിവയുൾപ്പെടെ എഐ സഹായത്തോടെ നടക്കുന്ന നിയമ ലംഘനങ്ങൾ കൗൺസിൽ നിരീക്ഷിച്ചു.

യുഎഇ ഡിജിറ്റൽ ഇടം ശക്തിപ്പെടുത്തുന്നതിനും മികച്ച ആഗോള രീതികൾക്കനുസൃതമായി നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മുഴുവൻ ദേശീയ ടാസ്‌ക് ഫോഴ്‌സുകളുടെയും പ്രതിബദ്ധത സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ആവർത്തിച്ചു. ഉയർന്ന കാര്യക്ഷമതയും വേഗവും ഉപയോഗിച്ച് സൈബർ ഭീഷണികൾ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും യുഎഇയുടെ നൂതന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സുസജ്ജമാണെന്ന് അദ്ദേഹം ഉറപ്പു നൽകി.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.