Connect with us

Gulf

യു എ ഇയില്‍വിവാഹ പ്രായം 18 വയസായി കുറച്ചു

Published

on

യുഎഇയില്‍ വിവാഹപ്രായം കുറച്ചു. മുന്‍പ് 21 വയസായിരുന്നു വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. ഇത് 18 ആക്കിയാണ് കുറച്ചത്. പ്രവാസികൾക്കും പുതിയ നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണത്തെ കുറിച്ച് നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് 1.16 ലക്ഷം മുതൽ 23.36 ലക്ഷം രൂപ വരെ പിഴ ലഭിക്കും. കൂടാതെ, തടവുശിക്ഷയും അനുഭവിക്കണം. പ്രായപൂർത്തിയാകാത്തവർക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യുക, സ്വത്ത് തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. വിവാഹമോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസായിരിക്കുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ് ഗ്ലോബൽ വില്ലേജിൽ ജിഡിആർഎഫ്എയുടെ ബോധവൽക്കരണ കാമ്പയിൻ തുടങ്ങി

Published

on

By

ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) “നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്” എന്ന സേവന ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു.ജനുവരി 8 മുതൽ ആഗോള ഗ്രാമത്തിൽ പ്രത്യേക സജ്ജമാക്കിയ പവലിയനിൽ തുടങ്ങിയ സംരംഭം,2025 ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കും.ഇവിടെത്തെ പ്രധാന തിയേറ്ററിന്റെ സമീപത്തായുള്ള പവലിയനിൽ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ സന്ദർശകരെ സ്വീകരിക്കും.എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വിസകൾ, ഐഡൻ്റിറ്റി, പൗരത്വ സേവനങ്ങൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രത്യേക പെർമിറ്റുകൾ എന്നിവയുടെ വിശദാംശങ്ങളും ആവശ്യമായ നടപടികളും അധികൃതർ നിന്ന് നേരിട്ട് സന്ദർശകർക്ക് പരിചയപ്പെടാം.

ദുബായിലെ വിവിധ വീസാ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംരംഭമെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.സന്ദർശകർക്കായി വിശദമായ മാർഗനിർദേശം നൽകാനും അവരുടെ ചോദ്യങ്ങൾക്ക്ഉത്തരം നൽകാനുമായി ഒരു സമർപ്പിത സംഘം സ്റ്റാളിൽ സേവന സന്നദ്ധരായുണ്ട്.യുഎഇയിലെ താമസക്കാരുമായും സന്ദർശകരുമായും ജിഡി ആർ എഫ് എ യുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കാമ്പെയ്ൻ സഹായിക്കുമെന്ന് ജിഡിആർഎഫ്എയിലെ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ പറഞ്ഞു.

സന്ദർശകർക്കായി
പ്രതിവാര മത്സരങ്ങളും “സലാലമും സലാമയും” പോലുള്ള ജിഡിആർഎഫ്എ കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തവും പരിപാടി കൂടുതൽ ആകർഷകമാക്കുന്നു. കുട്ടികൾക്ക് കളറിംഗ് ബുക്കുകളും മെഡലുകളും സമ്മാനമായി നൽകും, ഇത് കുടുംബങ്ങളാകെ ആസ്വദിക്കാവുന്ന അനുഭവം നൽകുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.കാമ്പെയ്‌നിൽ, ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുക, കുട്ടികളുടെ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടർ, “ഐ ലവ് ദി യു എ ഇ” സംരംഭം, നൂതന ആശയങ്ങൾക്കായുള്ള “04” പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കും.സന്ദർശകർക്ക് ദുബായിലെ വിവിധ താമസ കുടിയേറ്റ സേവനങ്ങളെ ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു

 

Continue Reading

Gulf

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി​യു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന്

Published

on

By

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി​യു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബൂ​ദ​ബി റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ബി​സി​ന​സ് പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ലു​ലു ഫി​നാ​ന്‍ഷ്യ​ല്‍ ഹോ​ള്‍ഡി​ങ്​​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​ദീ​ബ് അ​ഹ​മ്മ​ദ് നി​ര്‍വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് സ​മീ​ര്‍ ക​ല്ല​റ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​ഷി​ദ് പൂ​മാ​ടം, ട്ര​ഷ​റ​ര്‍ ഷി​ജി​ന ക​ണ്ണ​ദാ​സ്, ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ അ​സീം ഉ​മ്മ​ര്‍, ഐ.​എം.​എ പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള, വി​ഷ്ണു നാ​ട്ടാ​യി​ക്ക​ൽ, പി.​എം അ​ബ്ദു​റ​ഹ്മാ​ന്‍, എ​ന്‍.​എ.​എം
ജാഫർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

Gulf

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്

Published

on

By

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പ്രത്യേക സാഹചര്യങ്ങളില്‍ ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. പൊതുവെ ജീവനക്കാരന്‍റെ യാത്രാസമയം തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടില്ല.

പ്രതികൂല കാലാവസ്ഥ, ഗതാഗത അപകടം, വാഹനത്തകരാര്‍ എന്നീ സാഹചര്യങ്ങളില്‍ ജോലി സ്ഥലത്തേക്കുള്ള യാത്രാസമയം പ്രവൃത്തിദിനത്തിന്‍റെ ഭാഗമായി കണക്കാക്കും.കാലാവസ്ഥയിൽ യാത്ര ചെയ്യുമ്പോഴോ യാത്രയിൽ ഗതാഗത അപകടങ്ങളോ വാഹനത്തകരാറോ അഭിമുഖീകരിക്കേണ്ടി വന്നാലോ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ജോലി സ്ഥലത്തെത്താൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളില്‍ യാത്രാസമയം പ്രവൃത്തി സമയമായി അംഗീകരിക്കുമെന്ന് തൊഴിലുടമയും ജീവനക്കാരനും തമ്മിൽ പരസ്പര ഉടമ്പടിയുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. റംസാനിൽ സാധാരണയായി എട്ട് മണിക്കൂർ ജോലി സമയം രണ്ട് മണിക്കൂർ കുറച്ച് ആറ് മണിക്കൂറായി ക്രമീകരിക്കാറുണ്ട്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.