ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പല വ്യാജ സന്ദേശങ്ങളിലും അക്ഷര, വ്യാകരണ തെറ്റുകൾ പതിവാണെന്നും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. സംശയാസ്പദ സന്ദേശങ്ങളോടു പ്രതികരിക്കാതെ വിവരം ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പരാതികളിന്മേലുള്ള ബാങ്ക് അധികൃതരുടെ പ്രതികരണം തൃപ്തികരല്ലെങ്കിൽ സെൻട്രൽ ബാങ്കിന്റെ തർക്കപരിഹാര യൂണിറ്റുമായി (സനദക്) ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കു പരിഹാരം കണ്ടെത്തുന്ന വിഭാഗമാണ് സനദക്.
ഇമെയിൽ/എസ്എംഎസ് വഴി വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിങ്. ക്രെഡിറ്റ് കാർഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റും കൈക്കലാക്കി അതുപയോഗിച്ചു തട്ടിപ്പുകൾ നടത്തും. പരിചിതമല്ലാത്തതും ഉറവിടം അറിയാത്തതുമായ അത്തരം ഇമെയിലുകളിലും ലിങ്കുകളിലും തുറക്കരുത്. അബദ്ധത്തിൽ തുറന്നാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കണം.
. ഇമെയിൽ ഹാക്കിങ്
പ്രമുഖ കമ്പനികളുടെ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത് ഫണ്ട് കൈമാറാൻ ആവശ്യപ്പെടും. ലഭിച്ചിട്ടുള്ള വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കി പണം തട്ടും. അതിനാൽ, ഇമെയിലിന്റെ ആധികാരികത വ്യക്തമായി പരിശോധിച്ച് ഉറപ്പാക്കണം.
ഐഡന്റിറ്റി മോഷണം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ പോലുള്ള വിവരങ്ങൾ നേടുന്നതിന് ബാങ്കുകളുടെയോ ഔദ്യോഗിക സ്‌ഥാപനങ്ങളുടെയോ പ്രതിനിധികളായി ചമഞ്ഞ് ഇടപാടുകാരെ സമീപിക്കും. അത്തരക്കാർ വിവരങ്ങൾ കൈക്കലാക്കി പണം തട്ടുമെന്ന് ഓർക്കണം.
ഇൻവോയ്സ് തട്ടിപ്പ് പ്രമുഖ കമ്പനികളുടെ ഇൻവോയ്സുകൾ വ്യാജമായി സൃഷ്ടിച്ച് പലർക്കും അയച്ചുകൊടുക്കും. തുടർന്ന്, കമ്പനി അക്കൗണ്ടിനു പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടും
ക്രെഡിറ്റ് കാർഡുകളും നേടുന്ന രീതിയാണിത്. മോഷ്ടിച്ച തിരിച്ചറിയൽ കാർഡുകളും അതുവച്ച് എടുക്കുന്ന സിം കാർഡുകളും ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുക.
വ്യാജ ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയോ വെബ്സൈറ്റിലൂടെയോ ഫോണിൽ വിളിച്ചോ വ്യാജ ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. വിതരണം ചെയ്യാത്ത ഉൽപന്നങ്ങൾക്കു പണം അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുക.
ആൾമാറാട്ടം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി ബാങ്ക് വായ്‌പയും ക്രെഡിറ്റ് കാർഡുകളും നേടുന്ന രീതിയാണിത്. മോഷ്ടിച്ച തിരിച്ചറിയൽ കാർഡുകളും അതുവച്ച് എടുക്കുന്ന സിം കാർഡുകളും ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുക.
വ്യാജ ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയോ വെബ്സൈറ്റിലൂടെയോ ഫോണിൽ വിളിച്ചോ വ്യാജ ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. വിതരണം ചെയ്യാത്ത ഉൽപന്നങ്ങൾക്കു പണം അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുക.
നിക്ഷേപത്തട്ടിപ്പ് ആകർഷകമായ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ നിക്ഷേപങ്ങളെക്കുറിച്ചും കരുതിയിരിക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായി വൻ തുക മുടക്കി പരസ്യങ്ങൾ വരെ നൽകാറുണ്ട് അത്തരം തട്ടിപ്പുകാർ. നിക്ഷേപം പിൻവലിക്കാനുള്ള അഭ്യർഥന നിരസിക്കുന്ന ഇവരുടെ സ്‌ഥാപനം പിന്നീട് അപ്രത്യക്ഷമാകും.
. ഇൻഷുറൻസ് കമ്പനികൾ, ജനപ്രിയ റസ്റ്ററൻ്റുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ തുടങ്ങിയവയുടെ പേരിൽ എത്തുന്ന വ്യാജ സൈറ്റുകളിലൂടെ പണമിടപാട് നടത്തിയാലും തട്ടിപ്പിനിരയായേക്കാം. വ്യാജ പേയ്മെന്റ് ലിങ്കുകൾ വഴി പണം തട്ടുന്നവരുമുണ്ട്. വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെയും കരുതൽ വേണം.
അക്കൗണ്ട് വിശദാംശങ്ങൾ, കാർഡ് നമ്പറുകൾ, ഓൺലൈൻ ബാങ്കിങ് പാഡുകൾ, എടിഎം പിൻ നമ്പർ, സെക്യൂരിറ്റി കോഡുകൾ (സിസിവി) പോലുള്ള വിവരങ്ങൾ ആരുമായും പങ്കിടരുത്. നിയമാനുസൃത ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരിക്കലും അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. വഞ്ചിക്കപ്പെട്ടാൽ ബാങ്കിലും പൊലീസിലും ഉടൻ പരാതിപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫോൺ 800 2626
5 വർഷം വരെ തടവും 30 ലക്ഷം ദിർഹം വരെ പിഴയും യുഎഇയിൽ സൈബർ തട്ടിപ്പിന്റെ ഗൗരവം അനുസരിച്ച് 5 വർഷം വരെ തടവും 30 ലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും.
ശ്രദ്ധിക്കാം
. ബാങ്ക് അക്കൗണ്ട് ദിവസേന പരിശോധിക്കുക.
. അനധികൃത ഇടപാടുകൾ നടന്നതായി കണ്ടാൽ രേഖാമൂലം പരാതി നൽകുക.
. അക്കൗണ്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിവരങ്ങൾ ബാങ്കിനോട് ചോദിച്ചു മനസ്സിലാക്കുക.
* പാസ്വേഡ് ശക്തമാക്കുക, ഇടയ്ക്കിടെ മാറ്റുക.
സ്റ്റേറ്റ്മെന്റ് പ്രിന്റെടുത്ത് സൂക്ഷിക്കുക.
* ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
. സുരക്ഷിത കംപ്യൂട്ടറിൽ (ആന്റിവൈറസ് ഉള്ളവ) മാത്രം ഓൺലൈൻ ഇടപാട് നടത്തുക.
* എല്ലാ ഇടപാടുകൾക്കും എസ്എംഎസ് സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.