Connect with us

Gulf

പൊതുമാപ്പ്; രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

Published

on

യുഎഇയിൽ ജനിച്ച് നിയമലംഘകരായി തുടരുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിശദീകരിച്ചു.

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കും. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യുഐഡി നമ്പറാണിത്. ഈ നമ്പർ വച്ചാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുക. പിഴയിൽ ഇളവിന് അപേക്ഷിക്കുന്നതിനും രാജ്യം വിടാനുള്ള എക്സിറ്റ് പാസ് ലഭിക്കുന്നതിനും താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനും ഇത് അനിവാര്യമാണ്.

പാസ്പോർട്ട് അല്ലെങ്കിൽ ഔട്പാസ് ഉപയോഗിച്ച് സ്മാർട്ട് സിസ്റ്റം വഴി അപേക്ഷ നൽകിയാൽ പിഴ ഒഴിവാക്കി എക്സിറ്റ് പെർമിറ്റ് എടുത്ത് രാജ്യം വിടാം. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമൊരുക്കും. നിലവിലുള്ള സ്പോൺസർഷിപ് തുടരാനോ പുതിയ സ്പോൺസർഷിപ്പിലേക്ക് മാറാനോ അവസരമുണ്ട്. ഈ അപേക്ഷ പരിഗണിച്ചാൽ ഇതുവരെയുള്ള പിഴ ഇളവ് ചെയ്യും. പൊതുമാപ്പ് അവസാനിക്കാൻ ഇനി 3 ആഴ്ച മാത്രമാണുള്ളത്. നിയമലംഘകർ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്ന്.ഐസിപി ആവശ്യപ്പെട്ടു.

ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താൻ ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ ഓൺലൈൻ വഴി അപേക്ഷിച്ച് ലഭിക്കുന്ന തീയതിയിൽ ഹാജരായാൽ മതിയെന്നും അറിയിച്ചു. വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ച് നിയമലംഘകരായി കഴിയുന്നവർ എന്നിവർക്കാണ് പൊതുമാപ്പ് ഉപയോഗിക്കാനാവുക.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

By

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Continue Reading

Gulf

നി​ര​പ​രാ​ധി​ക​ളെ ​പ്ര​യാ​സ​പ്പെ​ടു​ത്തരുത്;അ​റ​സ്റ്റി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം -ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

Published

on

By

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.