Connect with us

Gulf

യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് യുഎസിൽ

Published

on

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ യുഎസ് സന്ദർശനത്തിന് ഇന്നു തുടക്കം. യുഎഇ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്.

വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഗാസ, സുഡാൻ, യുക്രെയ്ൻ, റഷ്യ വിഷയങ്ങളും രാജ്യാന്തര സമാധാനവും പ്രധാന ചർച്ചാ വിഷയമാകും. ചൈനയുമായുള്ള ബന്ധം, ആട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ), സാങ്കേതികവിദ്യ കൈമാറ്റം, ബഹിരാകാശ പര്യവേക്ഷണം, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾഎന്നിവയെക്കുറിച്ചും ചർച്ച നടത്തും. രാഷ്ട്രീയ, നയതന്ത്ര മേഖലകൾക്കു പുറമെ മിലിറ്ററി ഇന്റലിജൻസ്, സുരക്ഷ, വ്യാപാര, വാണിജ്യ മേഖലകളിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇതു ഊർജിതമാക്കുന്നതിനൊപ്പം പുതിയ മേഖലകളിലും സഹകരണം ശക്തമാക്കും. നിർമിത ബുദ്ധി, ബഹിരാകാശ, എണ്ണ, വാതക, പുനരുപയോഗ ഊർജ രംഗത്തെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്യും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ മഴ; പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ ചില താമസക്കാർക്ക് ഡിസംബർ 22 ഞായറാഴ്ച മഴ പ്രതീക്ഷിക്കാം.

ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാം, രാജ്യത്തെ മിക്ക താമസക്കാർക്കും ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. പകൽ മുഴുവൻ പൊടിപടലങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് മീറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും, അത് കടലിന് മുകളിൽ പുതിയതായിത്തീരും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് യുഎഇ നിവാസികൾക്ക് കാറ്റുള്ള ദിവസമാണ് വാഗ്ദാനം ചെയ്യുന്നത്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും. അതേസമയം, ഒമാൻ കടലിൽ ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ അവസ്ഥ ദൃശ്യമാകും.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.