Connect with us

Gulf

വയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിന് ഒഴിഞ്ഞ വീടുകൾ നൽകാൻ ‘സപ്പോർട്ട് വയനാട്’ സൈറ്റ്

Published

on

ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നൽകാൻ താൽപര്യമുള്ളവർക്കായി പ്രവാസി സുഹൃത്തുക്കൾ ചേർന്നു വെബ്സൈറ്റിനു രൂപം നൽകി. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വിവരങ്ങൾ SupportWayanad.com എന്ന സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാം. സർക്കാർ വഴിയാകും ആവശ്യക്കാർക്ക് വീട് നൽകുക.

വീടുകൾ നൽകുമ്പോൾ പാലിക്കേണ്ട നടപടികളും പരിപാലന കരാറും സർക്കാരുമായിട്ടായിരിക്കുമെന്നും ഇവർക്കു പരസ്പരം ബന്ധപ്പെടാനുള്ള പ്ലാറ്റ്ഫോം മാത്രമായിരിക്കും സപ്പോർട്ട് വയനാട് വെബ്സൈറ്റ് എന്നും പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന എ.എസ്. ദീപു, മുനീർ അൽ വഫ എന്നിവർ പറഞ്ഞു. വീടു നൽകാൻ താൽപര്യമുള്ള പ്രവാസികൾ ബന്ധപ്പെട്ടതായും അവരുടെ സൗകര്യാർഥമാണ് വെബ്സൈറ്റ് രൂപീകരിച്ചതെന്നും അവർ പറഞ്ഞു. വെബ്സൈറ്റ് സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തു പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്

Published

on

By

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ സുപ്രധാന അപ്ഡേറ്റ്. ഇനിമുതല്‍ ജീവനക്കാരുടെ യാത്രാസമയം ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് പ്രത്യേക സാഹചര്യങ്ങളില്‍ ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കും. പൊതുവെ ജീവനക്കാരന്‍റെ യാത്രാസമയം തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടില്ല.

പ്രതികൂല കാലാവസ്ഥ, ഗതാഗത അപകടം, വാഹനത്തകരാര്‍ എന്നീ സാഹചര്യങ്ങളില്‍ ജോലി സ്ഥലത്തേക്കുള്ള യാത്രാസമയം പ്രവൃത്തിദിനത്തിന്‍റെ ഭാഗമായി കണക്കാക്കും.കാലാവസ്ഥയിൽ യാത്ര ചെയ്യുമ്പോഴോ യാത്രയിൽ ഗതാഗത അപകടങ്ങളോ വാഹനത്തകരാറോ അഭിമുഖീകരിക്കേണ്ടി വന്നാലോ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ജോലി സ്ഥലത്തെത്താൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളില്‍ യാത്രാസമയം പ്രവൃത്തി സമയമായി അംഗീകരിക്കുമെന്ന് തൊഴിലുടമയും ജീവനക്കാരനും തമ്മിൽ പരസ്പര ഉടമ്പടിയുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. റംസാനിൽ സാധാരണയായി എട്ട് മണിക്കൂർ ജോലി സമയം രണ്ട് മണിക്കൂർ കുറച്ച് ആറ് മണിക്കൂറായി ക്രമീകരിക്കാറുണ്ട്.

Continue Reading

Gulf

സാങ്കേതിക തകരാർ മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്

Published

on

By

സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന  വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.

 

Continue Reading

Gulf

യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ; താപനില 6°C വരെ താഴാം

Published

on

By

ശനിയാഴ്ച ചില സമയങ്ങളിൽ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചില സമയങ്ങളിൽ ഉന്മേഷദായകമാകും, മണിക്കൂറിൽ 10-25 കി.മീ വേഗതയിൽ 35 കി.മീ.

രാജ്യത്ത് താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ 9.30 വരെ മൂടൽമഞ്ഞ് മൂടിയതിനാൽ കാലാവസ്ഥാ അതോറിറ്റി റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ബാധിത പ്രദേശങ്ങൾ ഇവിടെ നോക്കുക:

എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 15 ഡിഗ്രി സെൽഷ്യസും സ്വീഹാൻ പോലുള്ള ആന്തരിക പ്രദേശങ്ങളിൽ 6 ഡിഗ്രി സെൽഷ്യസും വരെ താഴ്ന്നേക്കാം.

രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞും മൂടൽമഞ്ഞും രൂപപ്പെടും. ലെവലുകൾ അബുദാബിയിൽ 35 മുതൽ 85 ശതമാനം വരെയും ദുബായിൽ 40 മുതൽ 90 ശതമാനം വരെയും ആയിരിക്കും.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കും.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.