Connect with us

Gulf

ദുബായില്‍ വാട്‌സ്ആപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം

Published

on

ദുബായ്: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ദുബായില്‍ ഇനി മുതല്‍ സമൂഹ മാധ്യമമായ വാട്സാപ് വഴി ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം. ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനും തീയതി പുതുക്കുന്നതിനും വാട്സാപ് വഴി സാധിക്കും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാട്സാപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്കിങും റീഷെഡ്യൂളിങും സാധ്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്ബോട്ടില്‍ 0588009090 എന്ന നമ്പറില്‍ സേവനം ലഭ്യമാണ്.

ആര്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ‘ആര്‍ടിഎ ദുബായ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ആണ് ഇതുവരെ അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നത്. ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും ആധികാരികമാണെന്നതിനാല്‍ മൊബൈല്‍ നമ്പര്‍ പ്രകാരമുള്ള വാട്സാപ് വഴിയും ഇനി മുതല്‍ ടെസ്റ്റ് ബുക്കിങ് സാധ്യമാണെന്ന് ആര്‍ടിഎയുടെ കോര്‍പറേറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു.

വാട്‌സ്ആപിലൂടെ അറബിയിലും ഇംഗ്ലീഷിലും ബുക്കിങ്/റീ ഷെഡ്യൂളിങ് നടത്താം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് ബഹുഭാഷാ സേവനം. ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് പുറമേ ഫീസ് അടയ്ക്കാനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സേവനങ്ങള്‍ ഏറ്റവും ലളിതമായും വേഗത്തിലും ലഭ്യമാക്കുകയാണ് ആര്‍ടിഎയുടെ ഡിജിറ്റല്‍ നയം ലക്ഷ്യമിടുന്നത്.

ദുബായ് ഡ്രൈവിങ് ലൈസന്‍സ് വീട്ടിലിരുന്നുതന്നെ 10 മിനിറ്റിനുള്ളില്‍ പുതുക്കാനുള്ള സൗകര്യം അടുത്തിടെ ആര്‍ടിഎ ആരംഭിച്ചിരുന്നു. കാഴ്ച പരിശോധന ഒഴികെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഓഫിസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതായി. ആര്‍ടിഎയില്‍ രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി കാഴ്ച പരിശോധന നടത്തുമ്പോള്‍ സ്ഥാപനം ആര്‍ടിഎയുടെ വെബ്‌സൈറ്റില്‍ വിവരം നല്‍കും. ഇതോടെ ഉപയോക്താക്കള്‍ക്ക് തന്നെ ഓണ്‍ലൈനായി പണമടച്ച് ലൈസന്‍സ് പുതുക്കാം. ഒരു മിനിറ്റിനുള്ളില്‍ മൊബൈല്‍ ഫോണിലേക്ക് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കും. എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് അയച്ചുനല്‍കുന്ന സേവനവും ആര്‍ടിഎ ആവിഷ്‌കരിച്ചിരുന്നു. ഈ സേവനം ആവശ്യമുള്ളവര്‍ ആര്‍ടിഎ വെബ്‌സൈറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കി കന്റെ നാട്ടിലെ മേല്‍വിലാസം നല്‍കുകയാണ് വേണ്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Published

on

By

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.

ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. പഞ്ചാബ് സർവകലാശാലയിലെ അധ്യാപകനായാണ് തുടക്കം. പിന്നീട് ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്ന അദ്ദേഹം അധ്യാപനത്തിലേക്ക് തിരിച്ചെത്തി. 1966 ൽ യുഎന്നിൻ്റെ ഭാഗമായി. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായി.

ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.

ചന്ദ്രശേഖർ സർക്കാരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവർത്തിച്ചത്. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവു ക്ഷണിച്ചു. അങ്ങനെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ, ആർജെഡി, എൻസിപി, തുടങ്ങി മറ്റു ചെറു പാർട്ടികളെയും തുന്നിച്ചേർത്ത് കോൺഗ്രസ് യുപിഎ മുന്നണി രൂപീകരിച്ചു. 60 എംപിമാരുമായി ഇടതു പാർട്ടികൾ പുറമേ നിന്ന് പിന്തുണച്ചു. തനിക്ക് ലഭ്യമായ പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചതോടെയാണ് അദ്ദേഹം ഈ പവിയിലെത്തിയത്. ആദ്യമായി ഒരു സിഖ് മതസ്ഥനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ സിഖ് വിരോധം തണുപ്പിക്കാനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു. തുടർഭരണം നേടി 2014 വരെ അധികാരത്തിൽ തുടർന്നു. ശേഷം രാജ്യസഭാംഗമായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു. മൂന്ന് പെൺ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകൾ ഉപീന്ദർ സിങ് ദില്ലി സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകൾ ദമൻ സിങ് എഴുത്തുകാരിയാണ്. ഇളയ മകൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയാണ്.

Continue Reading

Gulf

പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ.

Published

on

By

പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ തിരക്കഥ എം ടിയുടേതാണ്. 1980 ൽ പുറത്തിറങ്ങിയ ഈ സിനിമ പുതിയ കലാത്തെ പ്രവാസികൾക്കും ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ കണ്ടിരിക്കാൻ കഴിയുന്നുണ്ട് എന്നത് എംടി എന്ന കഥാകാരന്റെ ദീർഘവീക്ഷണമാണ്. എഴുപതുകളുടെ തുടക്കത്തിലാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ ആരംഭിച്ചത്. കാണാപ്പൊന്നിന്റെ തീരം തേടി കള്ളലോഞ്ചുകളിലും മറ്റും കയറി ഗൾഫ് നാടുകളിൽ എത്തി, അവിടെ കഠിനധ്വാനം ചെയ്ത് പണം സമ്പാദിച്ച് കേരളത്തിൽ തിരിച്ചെത്തി സമ്പന്നരാകുന്നവരുടെ കഥ. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു.

Continue Reading

Gulf

സുസ്ഥിര വികസനത്തിൽ യുഎഇയുടെ മുൻനിര ആഗോള സ്ഥാനം ശക്തിപ്പെടുത്തുo ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Published

on

By

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുസ്ഥിര വികസനത്തിൽ യുഎഇയുടെ മുൻനിര ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ധീരവും നൂതനവുമായ സമീപനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിൽ പ്രമുഖ നേതാക്കളും പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുമായി സബീൽ പാലസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിയുടെ; ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പുരോഗതിക്കും സുസ്ഥിരതയ്ക്കുമുള്ള ആഗോള മാതൃകയായി രാജ്യത്തിൻ്റെ ഉദയം ഉയർത്തിക്കാട്ടുകയും വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾക്കുമുള്ള മുൻഗണനകൾ വിശദീകരിച്ചു. വെല്ലുവിളികൾ.
നൂതനമായ ആശയങ്ങൾ, ധീരമായ ദർശനങ്ങൾ, മറ്റുള്ളവർ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ പിന്തുടരാനുള്ള ധൈര്യം എന്നിവയാണ് സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ അഭിലാഷ തന്ത്രത്തിൻ്റെ മൂലക്കല്ലുകൾ. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകം, സുപ്രധാന മേഖലകളിൽ ആഗോള മുൻനിരക്കാരനായി തുടരുന്നതിന് ചലനാത്മകവും മുന്നോട്ടുള്ള ചിന്താഗതിയുള്ള സമീപനവും ചടുലവും സജീവവുമായ തന്ത്രങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ‘അസാധ്യമായത് സാധ്യമാണ്’ എന്നത് മഹത്തായ നാഴികക്കല്ലുകൾ നേടുന്നതിനുള്ള ഓരോ പുതിയ ശ്രമത്തിൻ്റെയും ആരംഭ പോയിൻ്റിനെ പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ വികസന തന്ത്രങ്ങളിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഏകീകൃത ടീമായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് അവസരങ്ങളെയും വെല്ലുവിളികളെയും നാവിഗേറ്റ് ചെയ്യാൻ ഞങ്ങൾ തയ്യാറായിരിക്കണം, ”ശൈഖ് മുഹമ്മദ് പറഞ്ഞു.

\

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.