Connect with us

Gulf

ഇന്ത്യ ദൈവത്തിന് നൽകിയ ലോകകപ്പ്; 2011ൽ കിരീടം ഉയർത്തിയ നീലപ്പട

Published

on

2007ലെ ഏകദിന ലോകകപ്പിലെ കനത്ത തോൽവി നേരിട്ട ശേഷം ഇന്ത്യൻ ടീം തലകുനിച്ച് മടങ്ങി. ആറ് മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ് എത്തി. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരനിര ലോകകിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പിന്നാലെ ചില മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ വന്നു. ധോണിയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളുടെ നിരയായി ഇന്ത്യൻ ടീം. രാഹുൽ ദ്രാവിഡും സൗരവ് ​ഗാം​ഗുലിയും ഇന്ത്യൻ ടീമിന് പുറത്തായി. 2011ലെ ലോകകപ്പിനെ മുന്നിൽ കാണണമെന്നായിരുന്നു മാറ്റങ്ങളോട് ധോണിയുടെ പ്രതികരണം. നാല് വർഷത്തിനിടയിൽ ഐസിസി ടൂർണമെ‍ന്റുകൾ പലത് വന്നു. ഒരിടത്തും ഇന്ത്യ സെമിയിലേക്ക് കടന്നില്ല.

അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.

ഇന്ത്യയുടെ ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെയായിരുന്നു. 2007ലെ ദുരന്തം ആവർത്തിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മനസിലുണ്ടായിരുന്നു. ആദ്യ മത്സരത്തിന് വേദിയായതും ബംഗ്ലാദേശിലെ മിർപൂരായിരുന്നു. സേവാ​ഗ് ആദ്യ പന്ത് മുതൽ അടിച്ചുതകർത്തു. സച്ചിനും ​ഗംഭീറും പിന്തുണ നൽകി. 23.2 ഓവറിൽ ഇന്ത്യ 2ന് 152. നാലമാനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി എത്തിയതോടെ കഥ മാറി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 203 റൺസ് കൂട്ടിച്ചേർത്തു. സേവാ​ഗ് 175ഉം കോഹ്‌ലി പുറത്താകാതെ 100 റൺസുമെടുത്തു. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റിന് 370 റൺസ്.

ബം​ഗ്ലാദേശ് തിരിച്ചടിച്ചതോടെ ഇന്ത്യൻ ആരാധകർ ഭയന്നു. തമിം ഇക്ബാൽ 70ഉം ഷക്കീബ് അൽ ഹസൻ 55ഉം റൺസുമെടുത്തു. ആദ്യ ആറ് ബാറ്ററുമാർ നന്നായി കളിച്ചു. 39 ഓവറിൽ 3ന് 234 റൺസെന്ന ശക്തമായ നിലയിൽ ബം​ഗ്ലാദേശ് എത്തി. എന്നാൽ പിന്നീട് 9ന് 283ൽ എത്താനെ ബം​ഗ്ലാദേശിന് സാധിച്ചൊള്ളു. 87 റൺസിന്റെ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇന്ത്യ നേടിയത്.

ഇം​ഗ്ലണ്ടിനെതിരെ 338 റൺസെടുത്തിട്ടും മത്സരം ടൈയിൽ അവസാനിച്ചു. സച്ചിൻ സെഞ്ചുറിയും ​ഗംഭീറും യുവരാജും അർദ്ധ സെഞ്ചുറിയും നേടി. പക്ഷേ 327ന് 5 എന്ന നിലയിൽ നിന്ന് ഇന്ത്യ 338 റൺസിന് ഓൾ ഔട്ടായി. ആൻഡ്രൂ സ്ട്രോസിന്റെ 158ഉം ഇയാൻ ബെല്ലിന്റെ 69ഉം ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന് കരുത്തായി. മത്സരം ടൈയിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരാശരായി സ്റ്റേഡിയം വിട്ടു.

അയർലൻഡിനെതിരായ മത്സരം മുതൽ യുവരാജായിരുന്നു താരം. അഞ്ച് വിക്കറ്റും അർദ്ധ സെഞ്ചുറിയും നേടി യുവരാജിന്റെ പോരാട്ടം. പക്ഷേ 208 എന്ന ചെറിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് 46 ഓവർ വേണ്ടിവന്നു. നെതർലാൻഡ്സിനോടും വിറച്ച് ജയിച്ചു. ഇത്തവണയും യുവരാജ് സിം​ഗ് അർദ്ധ സെഞ്ചുറി നേടി. നെതർലാൻഡ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ തകർത്തടിച്ചു. സേവാ​ഗ് 73, സച്ചിൻ 111, ​ഗംഭീർ 69 തുടങ്ങി ആദ്യ മൂന്ന് താരങ്ങൾ തകർത്തടിച്ചു. പക്ഷേ പിന്നാലെ വന്നവർക്കാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറ് താരങ്ങൾ രണ്ടക്കം കടന്നില്ല. 48.4 ഓവറിൽ ഇന്ത്യ 296 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയുടെ ജയം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി.

വെസ്റ്റ് ഇൻഡീസിനെതിരെ ​ഗ്രൂപ്പിലെ അവസാന മത്സരം. യുവരാജ് സിം​ഗ് 113ഉം വിരാട് കോഹ്‌ലി 59ഉം റൺസെടുത്തു. ഇന്ത്യൻ സ്കോർ 268 റൺസിൽ എത്തി. ബൗളർമാർ നന്നായി കളിച്ചപ്പോൾ ഇന്ത്യയ്ക്ക് 80 റൺസിന്റെ തകർപ്പൻ ജയം. ക്വാർട്ടർഫൈനൽ മാതൃകയിലുള്ള സൂപ്പർ എട്ടായിരുന്നു 2011ലേത്. ഇന്ത്യയുടെ എതിരാളികൾ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 260 റൺസെടുത്തു. പോണ്ടിങിന്റെ 104ഉം ബ്രാഡ് ഹാഡിന്റെ 53ഉം ഓസീസ് നിരയിലെ മികച്ച പ്രകടനങ്ങൾ. ഓസ്ട്രേലിയ 6 വിക്കറ്റിന് 260 റൺസെടുത്തു.

ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. ബ്രെറ്റ് ലിയും മിച്ചൽ ജോൺസണും ഷോൺ ടൊയറ്റും ഷെയ്ൻ വാട്സണും തീ തുപ്പുന്ന പന്തുകൾ എത്തി. സേവാ​ഗ് വാട്സണ് മുന്നിൽ വീണു. സച്ചിനും സേവാ​ഗും അർദ്ധ സെഞ്ചുറി നേടി. യുവരാജിന്റെ പുറത്താകാതെയുള്ള 57 കൂടിയായതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ബ്രെറ്റ് ലിയെ ബൗണ്ടറി കടത്തി ഇന്ത്യ വിജയം ആഘോഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഓസീസ് പടയോട്ടം അഹമ്മദാബാദിൽ ഇന്ത്യയുടെ നീലപ്പട അവസാനിപ്പിച്ചു. റിക്കി പോണ്ടിങ്ങ് എന്ന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകൻ ദുഃഖഭാരത്തോടെ പടിയിറങ്ങി.

സെമിയിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു. സച്ചിൻ തെണ്ടുൽക്കർ 85 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. 25 പന്തിൽ ഒമ്പത് ഫോറടക്കം സേവാ​ഗ് 38 റൺസെടുത്തു. ഇന്ത്യ 9 വിക്കറ്റിന് 260 റൺസെടുത്തു. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞു. 29 റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തു.

കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരാളി ശ്രീലങ്ക ആയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. മഹേള ജയവർദ്ധനയുടെ സെഞ്ചുറി മികവിൽ ശ്രീലങ്ക 6ന് 274 റൺസെടുത്തു. ലോകകിരീടത്തിലേക്ക് ഇന്ത്യ പാഡണിഞ്ഞ് ഇറങ്ങി. രണ്ടാം പന്തിൽ സേവാ​ഗിനെ മടക്കി ലസീത് മലിം​ഗ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ സ്കോർ 31ൽ എത്തിയപ്പോഴേയ്ക്കും സച്ചിനും പുറത്ത്. രക്ഷകനായി എത്തിയത് ​ഗൗതം ​ഗംഭീർ. വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ​ഗംഭീർ ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്‌ലി പുറത്തായപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണി കളത്തിലിറങ്ങി. 97 റൺസെടുത്ത് ​ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യ 4ന് 223 റൺസിൽ എത്തിയിരുന്നു. യുവരാജ് ക്രീസിലെത്തി. 49-ാം ഓവറിൽ നുവാൻ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തി ധോണിയുടെ ഹെലികോപ്ടർ ഷോട്ട്. ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു.

സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ ലോകകപ്പിന് എത്തിയത്. നായകൻ ധോണി വാക്കുപാലിച്ചു. ​യുവരാജ് ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഫൈനലിൽ അർഹിച്ച സെഞ്ചുറിക്ക് മൂന്ന് റൺസകലെ ​ഗംഭീർ പുറത്തായി. 21 വിക്കറ്റുകളുമായി സഹീർ ഖാൻ. ഓരോത്തരും അവരവരുടെ റോളുകൾ ഭം​ഗിയാക്കി. 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.