Connect with us

Gulf

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് നിയമിച്ചാല്‍ 5,000 സൗദി റിയാല്‍ പിഴ; ലിംഗ വിവേചനവും ശിക്ഷാര്‍ഹം

Published

on

റിയാദ്: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമലംഘനങ്ങളുടെയും പിഴകളുടെയും പരിഷ്‌കരിച്ച വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. വ്യവസ്ഥകളുടെ അന്തിമ കരട് മന്ത്രാലയം പുറത്തിറക്കി.

തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ മന്ത്രാലയം അംഗീകരിച്ച നിയമങ്ങള്‍ പാലിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. 1500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് പിഴ. സ്ഥാപനത്തിന്റെ പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് ബിസിനസ്സ് ഉടമയോ ഏജന്റോ ഉത്തരവാദിയാണ്.

50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ശിശു സംരക്ഷണത്തിനായി നിശ്ചിത സ്ഥലമോ നഴ്‌സറിയോ ഇല്ലെങ്കില്‍ 5000 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കിലാണ് ഇത് ബാധകം.

15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ. പ്രസവത്തെ തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ വനിതാ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതും 1,000 റിയാല്‍ പിഴ ചുമത്തുന്ന ഗുരുതര തൊഴില്‍ നിയമലംഘനങ്ങളില്‍ പെടുന്നു.

ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകളും ഉണ്ട്. സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയില്‍ വേതനത്തിലോ മറ്റേതെങ്കിലും തരത്തിലോ വിവേചനം കണ്ടെത്തിയാല്‍ നടപടിയുണ്ടാവും. ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കില്‍ 3,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടോ താമസ രേഖയോ (ഇഖാമ) കൈവശംവയ്ക്കുന്ന തൊഴിലുടമയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.

ബാങ്ക് അക്കൗണ്ടുകള്‍ വഴി നിശ്ചിത തീയതികളില്‍ തൊഴിലാളികളുടെ വേതനം നല്‍കണം. രാജ്യത്തെ ഔദ്യോഗിക കറന്‍സിയിലായിരിക്കണം ശമ്പളം നിശ്ചയിക്കുന്നതും നല്‍കുന്നതും. ഇതില്‍ പരാജയപ്പെടുകയോ ശമ്പളം പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുവെക്കുകയോ ചെയ്താല്‍ പിഴ ഈടാക്കും.

ജോലിസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. പരാതി ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടപടി സ്വീകരിച്ചില്ലെങ്കില്‍ 5,000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തിന് മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ് ഭരണാധികാരി തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു

Published

on

By

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ സ്ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം, ഏറ്റവും വലിയ പിന്തുണ, ദുബായിയുടെ ആത്മാവ് എന്നിങ്ങനെയാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചത്.

19 വർഷം മുൻപ് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായുടെ ഭരണാധികാരിയായത്. എന്നാൽ ഈ വർഷം ഷെയ്ഖ് മുഹമ്മദ് തന്‍റെ ഭാര്യയെ ആദരിക്കുകയാണ്. “ജീവിതത്തിലെ കൂട്ടുകാരിയും പിന്തുണയും”, “ഷെയ്ഖുകളുടെ മാതാവ്” എന്നിങ്ങനെയും അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചു.

ഷെയ്ഖ ഹിന്ത് ഏറ്റവും കരുണയും ഔദാര്യവും ഉളള വ്യക്തിയാണ്. തന്‍റെ വീടിന്‍റെയും കുടുംബത്തിന്‍റെയും അടിത്തറയാണ്. കരിയറിലുടനീളം ഏറ്റവും വലിയ പിന്തുണയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദ് ഭാര്യയോട് നന്ദി പ്രകടിപ്പിക്കുകയും ദൈവം തങ്ങളുടെ സ്നേഹം നിലനിർത്തണമെന്ന് പ്രാർഥിക്കുകയും ചെയ്തു. ഹൃദയസ്പർശിയായ ഒരു കവിതയും അദ്ദേഹം ഭാര്യയ്ക്കായി പങ്കുവെച്ചു.

ഈ ജീവിതത്തിൽ പിന്തുണ നൽകുന്നവരോട് വിശ്വസ്തത പുലർത്തണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.

Continue Reading

Gulf

തൊഴിലാളികൾക്കായി ആഘോഷങ്ങൾ ഒരുക്കി ദുബായ് താമസ കുടിയേറ്റ വകുപ്പ്

Published

on

By

തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ചു ദുബായ് താമസ കുടിയേറ്റ വകുപ്പ്. മൊത്തം 5 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകേളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബായിലെ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.ദുബായ് അൽ ഖുസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിൽ അധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്

നേട്ടങ്ങൾ ആഘോഷിക്കുന്നു.ഭാവി കെട്ടിപ്പടുക്കുന്നു”എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജി ഡി ആർ എഫ് എ ദുബായുടെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുള്ള ബിൻ അജിഫ്, ലഫ് കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിപാടി പുലർച്ച വരെ നീണ്ടുനിന്നു . നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകൻ രോഹിത് ശ്യാം റൗട്ട് തുടങ്ങിയവരുടെ കലാ പ്രകടനവും ആഘോഷരാവിന് ആവേശം പകർന്നുകൊണ്ട് അക്രോബാറ്റിക് ഡിസ്പ്ലേകൾ ഉൾപ്പെടെ ശ്രദ്ധേയമായ 17 കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. കാറുകൾ, സ്വർണ്ണനാണയങ്ങൾ, ഇ- സ്കൂട്ടറുകൾ, വിമാന ടിക്കറ്റുകൾ മൊബൈൽ ഫോണുകൾ തുടങ്ങിയവ 200- ലധികം വിജയികൾക്ക് സമ്മാനമായി നൽകി

തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ദുബായ് താമസ- കുടിയേറ്റ വകുപ്പ് മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായിലെ തൊഴിലാളിയുടെ പുതുവത്സരാഘോഷങ്ങൾ കേവലം ഒരു പുതുവത്സരാഘോഷം മാത്രമല്ല. ദുബായിയുടെ വിജയഗാഥയുടെ അഭിവാജ്യ ഘടകമായ തൊഴിലാളികളോടുള്ള നന്ദിയുടെയും അഭിനന്ദനത്തിന്റെയും സന്ദേശമാണ് പ്രത്യേക പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അതിഥികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനു മുൻഗണന നൽകിയാണ് ജി ഡി ആർ എഫ് എ പരിപാടി സംഘടിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഡയറക്ടറേറ്റിലെ നൂറിലധികം സന്നദ്ധ പ്രവർത്തകർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. അതേസമയം 4 പോലീസ് പട്രോളീംഗും 80 ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാൻ രംഗത്ത് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading

Gulf

ഇന്നത്തെ യുഎഇ കാലാവസ്ഥാ പ്രവചനം: മേഘാവൃതമായ ആകാശം

Published

on

By

ഇന്നലത്തെ കനത്ത മഴയെത്തുടർന്ന്, യുഎഇ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം ആസ്വദിക്കും, ഇത് രാജ്യത്തുടനീളം തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയുടെ സ്വാഗതാർഹമായ ഇടവേള നൽകുന്നു.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ ആകാശം വരെ ആയിരിക്കും, ഇടയ്ക്കിടെ മേഘാവൃതമായിരിക്കും. കടലിലും തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുകയും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

രാജ്യത്തിൻ്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 21 നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

വൈകുന്നേരമാകുമ്പോൾ, ഈർപ്പം നില ഉയരും, പ്രത്യേകിച്ച് ചില ആന്തരിക, തീരപ്രദേശങ്ങളിൽ, ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കും. നേരിയതോ മിതമായതോ ആയ കാറ്റ് നിലനിൽക്കും, ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ 10 മുതൽ 25 വരെ വേഗതയിൽ 35 കിലോമീറ്റർ വേഗതയിൽ ശക്തി പ്രാപിക്കും.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ മിതമായതോ ചെറുതോ ആയി തുടരും, ഇത് സമുദ്ര പ്രവർത്തനങ്ങൾക്ക് ശാന്തമായ സാഹചര്യം നൽകുന്നു. ദിവസം മുഴുവനും സാധ്യമായ മാറ്റങ്ങൾക്കായി കാലാവസ്ഥ നിരീക്ഷിക്കുക.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.