Connect with us

Gulf

കായികക്ഷമത അവബോധം ഉണർത്തി മെഡ്‌കെയര്‍ ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സമാപനം

Published

on

• എമിറേറ്റിലെ മികച്ച യുവ ഫുട്‌ബോള്‍ പ്രതിഭകളെ അവതരിപ്പിച്ച് ഷാര്‍ജ മെഡ്‌കെയര്‍ ഹോസ്പിറ്റലും യുഎഇ എസ്‌യുഎസ്എഫും ചേര്‍ന്നൊരുക്കിയ മല്‍സരത്തില്‍ 23 സ്‌കൂളുകളിലെ 276 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
• ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ടൂര്‍ണമെന്റ് ചാമ്പ്യനായി.
അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍.

ഷാര്‍ജ: ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റലിന്റെയും യുഎഇ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷ(യുഎഇ എസ്‌യുഎസ്എഫ്)ന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് 2023 ഷാര്‍ജയില്‍ സമാപിച്ചു. ഷാര്‍ജ മുവൈലയിലെ മാന്തേന അമേരിക്കന്‍ സ്‌കൂളിലാണ് രണ്ടാഴ്ച നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ് നടത്തിയത്. കായിക വിനോദങ്ങളിലൂടെ യുവാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമിടയില്‍ ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാനായി ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ നടത്തി വരുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ചാമ്പ്യന്‍മാരായി. ഷാര്‍ജ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും റണ്ണര്‍ അപ്പുമാരായി. അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍ ആയി. അതേ സ്‌കൂളിലെ അഹ്മദ് മുര്‍സി മികച്ച ഗോള്‍ കീപറും, ജെംസ് മില്ലേനിയം സ്‌കൂളിലെ മുഹമ്മദ് ഹംദാന്‍ പ്‌ളേയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി. വിജയിച്ച ടീമിനെയും ഫസ്റ്റ് റണ്ണര്‍ അപ്പിനെയും ട്രോഫികളും 20,000 ദിര്‍ഹം പ്രൈസ് മണിയും നല്‍കി മെഡ്‌കെയര്‍ േഹാസ്പിറ്റല്‍ ഷാര്‍ജ ആദരിച്ചു.

”ഇത്തരമൊരു ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ഫുട്‌ബോളിലെ യുവ പ്രതിഭകളെ കണ്ടെത്താനായി. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ചാമ്പ്യന്‍ഷിപ്. അത് സാധ്യമാക്കാന്‍ യുഎഇ എസ്‌യുഎസ്എഫുമായി സഹകരിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്നത്തെ ലോകത്ത് അക്കാദമിക് മേഖല എന്ന പോലെ സ്‌പോര്‍ട്‌സും കുട്ടികള്‍ക്ക് പ്രധാനമാണ്. അതിനാല്‍, ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള ഞങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പായി സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു” -ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തവേ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളനിക്‌സ്, മെഡ്‌കെയര്‍ ഷാര്‍ജ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമായി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കാന്‍ ഈ സാമൂഹിക ഇടപെടല്‍ നമ്മെ സഹായിക്കും. ഭാവിയില്‍, സര്‍വകലാശാലകള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെന്ന പോലെ ഫിറ്റ്‌നസ് കേന്ദ്രീകൃത സംരംഭങ്ങള്‍ നടത്താനും ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും സജീവവും ആരോഗ്യകരവുമായ ജീവിത ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് ഒരു കളി എന്നതിലുപരിയായി യുവാക്കളെ ശാക്തീകരിക്കാനും ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കാനും കായിക ക്ഷമത വളര്‍ത്താനുമുള്ളതാണെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ സിഒഒ ഡോ. ജിഷാന്‍ മഠത്തില്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഭാവിയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അവരെ വളരാനും പൂര്‍ണ ശേഷയിലെത്താനും സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ഈ സംരംഭത്തിലൂടെ യുവ കായിക താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ആരോഗ്യകരവും പിന്തുണയുള്ളതുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
”ഒരു ആരോഗ്യ ദാതാവ് എന്ന നിലയില്‍ ശാരീരികക്ഷമതയുടെയും സൗഖ്യത്തിന്റെയും പ്രാധാന്യം തങ്ങള്‍ മനസ്സിലാക്കുന്നു. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ജീവിത ശൈലി പ്രോല്‍സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സ്‌പോര്‍ട്‌സിന് പ്രധാന പങ്ക് വഹിക്കാനാകും. ശാരീരിക ശക്തിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ടീം വര്‍ക്, അച്ചടക്കം, സ്ഥിരോത്സാഹം തുടങ്ങിയ പ്രധാന കഴിവുകള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡ്‌കെയര്‍ ഷാര്‍ജയുമായി കൈ കോര്‍ക്കാനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് യുഎഇ എസ്‌യുഎസ്എഫിലെ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മസാരി അല്‍ ദാഹിരി പ്രസ്താവിച്ചു.

ഈ മത്സരം യുവ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരത്തില്‍ ഏര്‍പ്പെടുന്നതിനും ശാരീരിക ക്ഷമതയും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു മികച്ച വേദി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്‌പോര്‍ട്‌സിലൂടെ അടുത്ത തലമുറയെ ഏറ്റവും മികച്ചതായി മാറാനും സമൂഹത്തിന് ക്രിയാത്മക സംഭാവനക്ക് പ്രചോദനമാവാനും കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഇത് മാതാപിതാക്കളെയും കുടുംബങ്ങളെയും കായികരംഗത്ത് ഏര്‍പ്പെടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നയിക്കാനും പ്രേരിപ്പിക്കുന്നുവെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയിലെ പീഡിയാട്രിക്, നിയോനാറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഫുആദ് ഖാന്‍ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെയും കുടുംബങ്ങളെയും കായിക രംഗത്ത് ഏര്‍പ്പെടാനും ആരോഗ്യമുള്ള ജീവിത ശൈലി സ്വീകരിക്കാനും പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയുടെ ഔദ്യോഗിക ഹെല്‍ത് കെയര്‍ പാര്‍ട്ണറെന്ന നിലയില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റുമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനങ്ങളും, ആംബുലന്‍സ് സര്‍വീസും, എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.