Connect with us

Gulf

സൗദിയിൽ ഒട്ടകത്തെ പിക്കപ്പ് വാൻ ഇടിച്ച് അപകടം; 4 പ്രവാസികൾ മരിച്ചു.

Published

on

സൗദി: കഴിഞ്ഞ ദിവസം സൗദിയെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നാല് ചെറുപ്പക്കാരുടെ മരണം. നാല് യുവാക്കൾ ആണ് പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ അപകടത്തെ സംബന്ധിച്ച് വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

മരിച്ച നാല് പ്രവാസികളുടേയും പ്രായം 30 വയസിന് താഴെ

-30-

അപകടത്തിൽ മരിച്ച നാല് പേരും പ്രവാസികൾ ആണ്. അതും 30 വയസിന് താഴെയാണ് ഇവരുട പ്രായം. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിക്കുന്നത്. മൂന്നു കർണാടക സ്വദേശികളും ഒരു ബംഗ്ലാദേശിയുമാണ് അപകടത്തിൽ മരിച്ചത്. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസിർ ഹുസൈൻ 23 വയസ്, മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ ഇബ്രാഹിം (29) വയസ്, ശിഹാബ് (26) വസയ്, മുഹമ്മദ് റിസ്വാൻ മുഹമ്മദ് ബദ്റു (26) വയസ് എന്നിവർ ആണ് മരിച്ചത്. മം​ഗാലാപുരം ബംഗര സ്വദേശിയാണ് അഖിൽ നുഅ്മാൻ ഇബ്രാഹിം. മുൽക്കി ഹലൻകരി സ്വദേശിയാണ് മുഹമ്മദ് റിസ്വാൻ മുഹമ്മദ് ബദ്റു, സുരക്കല്ല് കൃഷ്ണാപുരം സ്വദേശിയാണ് ശിഹാബ്.

മൃതദേഹങ്ങൾ പുറത്തെടുത്തത് പിക്കപ്പ് വാൻ പൊളിച്ച്

ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാക്കോ’ കമ്പനിയിൽ ആണ് ഇവർ നാല് പേരും ജോലി ചെയ്യുന്നത്. കരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഇവർ. അൽഖോബാറിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ജോലിസ്ഥലമായ ഹറദിലേക്ക് ആയിരുന്നു ഇവർ പിക്കപ്പ് വാനിൽ പുറപ്പെട്ടത്. ദമ്മാമിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹറദിൽ എത്തുന്നതിന് മുമ്പായി ഖുറൈസ് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചു. അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്ന ഒട്ടകത്തിന്റെ മുകളിൽ ആണ് പിക്കപ്പ് വാൻ ചെന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്താൽ പിക്കപ്പിന് മുകളിലേക്ക് ഒട്ടകം മറിഞ്ഞു. പിക്കപ് പൂർണമായും തകർന്നു.

നാല് പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചു

അപകടം നടന്ന് സ്ഥലത്തുവെച്ച് തന്നെ നാല് പേരും മരിച്ചെന്നാണ് റിപ്പോർട്ട്. റെഡ് ക്രസൻറും സുരക്ഷാ പ്രവർത്തകരും എത്തിയാണ് പിക്കപ്പ് വാൻ പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ അൽഅഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് അയക്കണോ സൗദിയിൽ തന്നെ ഖബറടക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽഅഹ്സ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകർ രം​ഗത്തുണ്ട്. എന്നാൽ നാട്ടിലുള്ള ഇവരുടെ ബന്ധുക്കളും മാതാപിതാക്കളും മക്കളെ അവസാനമായി കാണാൻ ആ​ഗ്രഹം അറിയിച്ചിട്ടുണ്ട്. ശനിയാഴ് പുലർച്ചയോടെയാണ് അപകടവിവരം പുറംലോകമറിയുന്നത്. കിഴക്കൻ പ്രവിശ്യയിലെ മംഗലാപുരം പ്രവാസി സംഘത്തിലെ സജീവ പ്രവർത്തകർ ആയിരുന്നു ഇവർ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.