മസകറ്റ്: ആരോഗ്യ മേഖലകളിൽ തൊഴിലന്വേഷകരായ ആളുകൾക്ക് സഹായകമാകുന്ന പരിപാടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയും ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസും ഒരുമിച്ച് ഒപ്പുവെച്ചു. 109 പേരെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയിൽ ആണ് ഇവർ ഒപ്പുവെച്ചിരിക്കുന്നത്.
മാനവവിഭവശേഷി വികസന തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സലിം ബിൻ മുസല്ലം അൽ ബുസൈദിയും ഒ.സി.എച്ച്.എസ് ഡീൻ ഡോ ഫഹദ് ബിൻ മഹ്മൂദ് അൽ സെദ്‌ജലിയുമാണ് ഇതുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒപ്പുവെച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് ഇവർ തുടക്കം കുറിച്ചിരിക്കുന്നത്.