ഷാർജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വലിയ ആഘോഷമാക്കാൻ ഒരുങ്ങി രാജ്യം. നിരവധി പരിപാടികൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്താൻ പോകുന്നത്. ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ വർഷവും വിപുലമായ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. എന്നാൽ ഇത്തവണ കൂടുതൽ കളർഫുൾ ആക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിവിധ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം നടത്തി.
വൈവിധ്യമാര്‍ന്ന പരിപാടികളായിരിക്കും നടക്കുക. യുഎഇയുട വിവിധ എമിരേറ്റിൽ വലിയ പരിപാടികൾ സംഘടിപ്പിക്കും. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആണ് സംഘടിപ്പിക്കാൻ പോകുന്നത്. ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പരേഡുകൾ എന്നിവ സംഘടിപ്പിക്കും. എല്ലാവർഷത്തിൽ നിന്നും വിത്യസ്ഥമായി നിരവധി പരിപാടികൾ ആണ് സംഘിടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് . ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ആയിരിക്കും ജീവനക്കാർക്ക് അവധി ലഭിക്കുക. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത് ശമ്പളത്തോട് കൂടിയ അവധിയായിരിക്കും. 1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്റെ സ്മരണക്കായാണ് എല്ലാവർഷവും യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനം ആഘോഷിക്കുന്നത്. ഈ വർഷത്തെ പരിപാടികൾ ഗംഭീരമാക്കാൻ നിരവധി പരിപാടികൾ ആണ് കൊണ്ടുവരുന്നത്.